നിങ്ങളിലൊരാളായി കൂടെയുണ്ടാകും , വയനാട്ടിലെ ഓരോ മനുഷ്യരുടെയും വിജയമെന്ന് പ്രിയങ്ക ഗാന്ധി
ന്യൂഡൽഹി:കന്നിഅങ്കത്തിൽ വയനാട്ടിൽ മിന്നുംവിജയം നേടിയതിനുപിന്നാലെ നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി.
വയനാട്ടിലെ പ്രിയ സഹോദരീ സഹോദരന്മാർ തന്നിലർപ്പിച്ച വിശ്വാസം വിനയാന്വിതയാക്കുന്നു. മണ്ഡലത്തിലെ ഓരോരുത്തരുടെയും വിജയമാണിത്. വയനാടിന്റെ പ്രതീക്ഷകളും പ്രശ്നങ്ങളും ഉൾക്കൊണ്ട്, നിങ്ങളിലൊരാളായി കൂടെയുണ്ടാകും. പാർലമെന്റിൽ നിങ്ങളുടെ ശബ്ദമാകാൻ ഒരുങ്ങി കഴിഞ്ഞു. അവസരം നൽകിയതിനും സ്നേഹത്തിനും ഒരായിരം നന്ദി-ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പ്രിയങ്ക കുറിച്ചു.
ഭക്ഷണമോ വിശ്രമമോ ഇല്ലാതെ തനിക്കൊപ്പം നിന്ന യു.ഡി.എഫിലെ സഹപ്രവർത്തകർക്കും നേതാക്കൾക്കും ഓഫീസ് സുഹൃത്തുക്കൾക്കും നന്ദി പറയുന്നു. ധൈര്യവും പിന്തുണയും നൽകിയ അമ്മ സോണിയാ ഗാന്ധി, ഭർത്താവ് റോബർട്ട് വാദ്ര, മക്കളായ റൈഹാൻ, മിരായ എന്നിവരോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. പ്രിയ സഹോദരൻ രാഹുൽ, നിങ്ങളാണ് യഥാർത്ഥ ധൈര്യശാലി. എല്ലായ്പ്പോഴും വഴികാട്ടിയും ധൈര്യവും ആയി നിലകൊള്ളുന്നതിന് നന്ദിയെന്നും പ്രിയങ്ക സമൂഹ മാദ്ധ്യമത്തിൽകുറിച്ചു.
My dearest sisters and brothers of Wayanad, I am overwhelmed with gratitude for the trust you have placed in me. I will make sure that over time, you truly feel this victory has been your victory and the person you chose to represent you understands your hopes and dreams and…— Priyanka Gandhi Vadra (@priyankagandhi) November 23, 2024
കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗയെ ഡൽഹിയിലെ വസതിയിൽ പ്രിയങ്ക സന്ദർശിച്ചു. മധുരം നൽകിയാണ് ഖാർഗെ സ്വീകരിച്ചത്. രാജ്യത്തിന്റെ നേതൃ തലത്തിലേക്ക് വയനാട് സംഭാവന നൽകുന്നത് തുടരുകയാണെന്ന് ഖാർഗെ പ്രതികരിച്ചു.
Source link