ജീവിതത്തിൽ അപ്രതീക്ഷിത നേട്ടം കൊയ്യുന്നവരാണ് ഇക്കൂട്ടർ
ജീവിതത്തിൽ അപ്രതീക്ഷിത നേട്ടം കൊയ്യുന്നവരാണ് ഇക്കൂട്ടർ – Unveiling the Power of Number 6 in Numerology | ജ്യോതിഷം | Astrology | Manorama Online
ജീവിതത്തിൽ അപ്രതീക്ഷിത നേട്ടം കൊയ്യുന്നവരാണ് ഇക്കൂട്ടർ
വെബ് ഡെസ്‌ക്
Published: November 25 , 2024 02:51 PM IST
1 minute Read
സാമ്പത്തിക കാര്യങ്ങളിൽ പൊതുവെ ഭാഗ്യവാന്മാരായിരിക്കും ഈ വിഭാഗക്കാർ
Image Credit : Nicoleta Ionescu / Shutterstock
ജനനത്തീയതിയിലെ അക്കങ്ങളുടെ തുക ആറാണെങ്കിൽ ജന്മസംഖ്യ ആറ് ആണ്. വളരെയധികം പണമുണ്ടാക്കുക എന്നത് ഇവരുടെ ലക്ഷ്യമല്ല. എന്നാൽ പലവഴിക്കും ഇവരുടെ കൈവശം പണം എത്തും. സാമ്പത്തിക കാര്യങ്ങളിൽ പൊതുവെ ഭാഗ്യവാന്മാരായിരിക്കും ഈ വിഭാഗക്കാർ. പ്രതിസന്ധി ഘട്ടങ്ങളിൽ ഉറ്റവരുടെ സഹായസഹകരണങ്ങൾ വേണ്ടുവോളം ലഭിക്കും.
പുതിയ വസ്ത്രങ്ങൾ ഇഷ്ടപ്പെടുന്നവരാണ് ആറാം നമ്പറിൽ വരുന്നവർ. ചിത്രകല ആസ്വദിക്കുന്നവരും ചിത്രങ്ങളാൽ വീട് അലങ്കരിക്കാൻ താൽപര്യം പുലർത്തുന്നവരുമാണ്. സൗഹാർദവും സമാധാനവും ആഗ്രഹിക്കുന്നവരാണ്. ഇവരെ ഏതു കാര്യത്തിലും വിശ്വസിക്കാം.
സ്നേഹം, സഹതാപം തുടങ്ങിയ ഉത്തമ ഭാവങ്ങൾ ഇവരിൽ കൂടുതലായിരിക്കും. നല്ല ഓർമ്മ ശക്തി ഉണ്ടായിരിക്കും. മറ്റെന്തിനെക്കാളുമധികം സ്വന്തം വീടിനെയും മക്കളെയും സ്നേഹിക്കുന്നവരായിരിക്കും ഈ നമ്പറിൽ പെടുന്ന പുരുഷന്മാർ. ഈ വിഭാഗത്തിൽ പെടുന്ന സ്ത്രീകൾ മാതൃകാപരമായ ജീവിതം നയിക്കുന്നവരായിരിക്കും. പ്രതിസന്ധിഘട്ടങ്ങളിൽ ഭർത്താവിനും മക്കൾക്കും ആത്മവിശ്വാസം പകരുന്ന വ്യക്തികളായിരിക്കും.
English Summary:
Discover the meaning of birth number 6 in numerology. Learn about personality traits, love life, career, finances, and more.
mo-astrology-birth-number mo-astrology-numerology 30fc1d2hfjh5vdns5f4k730mkn-list 84p3moc2elbag2sgoc7f5esnm 7os2b6vp2m6ij0ejr42qn6n2kh-list mo-astrology-birth-time mo-astrology-astrology-news
Source link