CINEMA

‘എന്തിന് ഇത്ര രഹസ്യമാക്കുന്നു’; വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം രശ്മികയുടെ ഡേറ്റിങ്

‘എന്തിന് ഇത്ര രഹസ്യമാക്കുന്നു’; വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം രശ്മികയുടെ ഡേറ്റിങ് | Vijay Devarakonda Rashmika Mandanna

‘എന്തിന് ഇത്ര രഹസ്യമാക്കുന്നു’; വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം രശ്മികയുടെ ഡേറ്റിങ്

മനോരമ ലേഖകൻ

Published: November 25 , 2024 03:11 PM IST

1 minute Read

സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രം

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഡേറ്റിങ്ങിലാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായി. ഇരുവരും ഇക്കാര്യം ഇതുവരെ പരസ്യമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ആരാധകർ ഇക്കാര്യം സ്വീകരിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ഇരുവരും ഒന്നിച്ചുള്ള മറ്റൊരു ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ.
ഒരു ഭക്ഷണശാലയിൽ ഭക്ഷണം കഴിക്കുന്നതിനിടെ ആരോ പകര്‍ത്തിയ ചിത്രമാണ് വൈറലായിരിക്കുന്നത്. നീല നിറത്തിലുള്ള വസ്ത്രമാണ് ഇരുവരും ധരിച്ചിരിക്കുന്നത്. ചിത്രത്തിൽ ആദ്യ ചിത്രത്തിൽ വിജയ് ദേവരകൊണ്ടയെ വ്യക്തമായി കാണാമെങ്കിലും രശ്മികയുടെ മുഖം വ്യക്തമല്ല.

ഇതേ ലൊക്കേഷനിൽ നിന്നുളള അടുത്ത ചിത്രത്തില്‍ രശ്മിക ഡെസേര്‍ട്ട് കഴിക്കുന്നതിന്റെ മുന്നിൽ നിന്നുള്ള ചിത്രവും കാണാം. ചിത്രങ്ങൾക്കു രസകരമായ കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ‘‘ഞങ്ങള്‍ക്കറിയാമെന്ന് അവര്‍ക്കറിയാം, അവര്‍ക്കറിയാമെന്ന് ഞങ്ങള്‍ക്കുമറിയാം. പിന്നെയും എന്തിനാണ് ഈ ഒളിച്ചുകളി’’ എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു.

അതേസമയം ആരാധകരുടെ സംശയങ്ങൾ ശരിവയ്ക്കുന്ന തരത്തിൽ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് രശ്മിക മന്ദാന. ചെന്നൈയിൽ വച്ച് നടന്ന പുഷ്പ 2വിലെ കിസ്സിക്ക് സോങ്ങിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് രശ്മിക തന്റെ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞത്.

റിലേഷിൻഷിപ്പിനെ കുറിച്ചുള്ള സംസാരത്തിനിടെ ഇൻഡസ്ട്രിയിൽ നിന്നുള്ള ആളാണോ പുറത്തു നിന്നുള്ള ആളാണോ പങ്കാളി എന്ന ചോദ്യത്തിന് ‘‘എല്ലാവർക്കും തെരിഞ്ച വിഷയം താ’’ എന്നായിരുന്നു രശ്മിക നൽകിയ മറുപടി. നിങ്ങൾക്ക് അറിയേണ്ട മറുപടി ഇതാണെന്ന് അറിയാമെന്നും രശ്മിക ചിരിച്ചുകൊണ്ട് പറയുകയുണ്ടായി.

English Summary:
Vijay Deverakonda enjoys lunch date with Rashmika Mandanna

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-tollywoodnews mo-entertainment-movie-rashmikamandanna 72q76co9nas20ghimni63ss0q8 f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-vijaydevarakonda


Source link

Related Articles

Back to top button