ഒരു അഭിമുഖത്തിനിടെ ഉദ്യോഗാര്‍ത്ഥിയോട് വിവിധ തരം ചോദ്യങ്ങള്‍ ചോദിക്കാറുണ്ട് ഇന്റര്‍വ്യൂ പാനലില്‍ ഉള്ളവര്‍. അത്തരത്തില്‍ 25കാരിയായ ജാന്‍വി എന്ന യുവതിയോട് ചോദിച്ച ചോദ്യവും തുടര്‍ന്ന് സമൂഹമാദ്ധ്യമങ്ങളില്‍ യുവതി പങ്കുവെച്ച കുറിപ്പുമാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. യു.കെയില്‍ നിന്നുള്ള ഇന്ത്യന്‍ വംശജയായ യുവതിയുടെ പോസ്റ്റാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുന്നത്. അവിവാഹിതരായ പെണ്‍കുട്ടികള്‍ മിക്കപ്പോഴും നേരിടുന്ന ചോദ്യങ്ങളില്‍ ഒന്നാണ് ഉടനെ തന്നെ വിവാഹം കഴിക്കാന്‍ പദ്ധതിയുണ്ടോയെന്നത്.
വിവാഹം ഉടനെയുണ്ടെങ്കില്‍ അത് ജോലി സാദ്ധ്യതയെപ്പോലും ബാധിക്കും. മാര്‍ക്കറ്റിങ് സ്പെഷ്യലിസ്റ്റായ ജാന്‍വി ജെയിന്‍ ജോലി തേടി ഒരു ഇന്ത്യന്‍ കമ്പനിയിലെത്തിയപ്പോഴുണ്ടായ അനുഭവമാണ് പോസ്റ്റിലൂടെ പങ്കുവെച്ചത്. തനിക്ക് 25 വയസുണ്ട് എന്ന് പറഞ്ഞ ഉടന്‍ കമ്പനിയുടെ എച്ച്.ആര്‍. ഉദ്യോഗസ്ഥന്‍ തന്നോട്, ഉടന്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് ചോദിച്ചു എന്നാണ് ജാന്‍വി പറഞ്ഞത്. ഇത് ഇപ്പോഴും നടക്കുന്നുണ്ടോ എന്ന് ആശ്ചര്യപ്പെട്ടുകൊണ്ടാണ് ജാന്‍വി പോസ്റ്റ് അവസാനിപ്പിച്ചത്.
ഇത്തരം ചോദ്യങ്ങള്‍ ഇക്കാലത്തും ചോദിക്കുന്നതിലെ ആശ്ചര്യമാണ് യുവതി പങ്കുവച്ചിരിക്കുന്നത്. ജോലിക്ക് അപേക്ഷിക്കുന്നത് മനുഷ്യരാണ് മറിച്ച് യന്ത്രങ്ങള്‍ അല്ലെന്ന് ഇനിയെങ്കിലും ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍ മനസ്സിലാക്കണം, ഒരാള്‍ക്ക് ജോലി നല്‍കുന്നത് അയാള്‍ എപ്പോള്‍ വിവാഹം കഴിക്കും എന്നുള്ള കാര്യങ്ങള്‍ അറിഞ്ഞ് വേണമെന്ന് ആരാണ് പറഞ്ഞിട്ടുള്ളത്. അപ്പോള്‍ ഉടനെ വിവാഹം കഴിക്കുകയും കുട്ടികളുണ്ടാകുകയും ചെയ്താല്‍ അത് കമ്പനിയെ എങ്ങനെ ബാധിക്കും, ഒരാളുടെ കഴിവ് നോക്കിയല്ലേ ജോലി നല്‍കേണ്ടത് അല്ലാതെ അയാളുടെ വിവാഹം കുട്ടികള്‍ തുടങ്ങിയവ എപ്പോഴാണ് തുടങ്ങിയവ അറിഞ്ഞിട്ട് എന്താണ് കാര്യം തുടങ്ങിയവയാണ് കമന്റുകള്‍.
ഉടനെ വിവാഹവും കുട്ടികളുമൊക്കെ ആകുമെങ്കില്‍ അതിന് ഒരുപാട് ലീവ് നല്‍കേണ്ടി വരും ശമ്പളത്തോടെ, അതാണ് ഇത്തരം ചോദ്യങ്ങള്‍ ഉണ്ടാകുന്നതിന് കാരണം, ഇന്ത്യയിലെ കമ്പനികള്‍ ഉദ്യോഗാര്‍ത്ഥികളോട് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത് സാധാരണ സംഭവമാണെന്ന കമന്റുകളും ജാന്‍വിയുടെ പോസ്റ്റിന് കീഴില്‍ കാണാന്‍ കഴിയും.
Source link