മണ്ഡലത്തിൽ വീട് വേണം; ചില സൗകര്യങ്ങൾ പ്രിയങ്കയ്‌ക്ക് നിർബന്ധം
മാനന്തവാടി: മണ്ഡലത്തിൽ വീടും ഓഫീസും ഒരുക്കാനുള്ള നീക്കവുമായി വയനാട് നിയുക്ത എംപി പ്രിയങ്ക ഗാന്ധി. ജില്ലയിലെ മുതിർന്ന നേതാക്കളുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നാണ് വിവരം. ഉത്തർപ്രദേശിലെ റായ്ബറേലിയിൽ സോണിയ ഗാന്ധിയുടെ വസതിയിലും ഓഫീസിലുമുള്ള സൗകര്യങ്ങളാണ് പ്രിയങ്ക ലക്ഷ്യമിടുന്നതെന്ന് ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
കോൺഫറൻസ് റൂം, ജനങ്ങളോട് സംസാരിക്കാനുള്ള ഓഫീസ്, ഔദ്യോഗിക പാർട്ടി യോഗങ്ങൾ ചേരാനുള്ള സംവിധാനം എന്നിവയൊക്കെ ഓഫീസിൽ വേണമെന്ന് പ്രിയങ്കയ്ക്കുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനും മറ്റും എത്തിയപ്പോൾ റിസോർട്ടിലൊക്കെയായിരുന്നു പ്രിയങ്ക താമസിച്ചിരുന്നത്.
രാഹുൽ ഗാന്ധി എംപിയായിരുന്ന സമയത്ത് റിസോർട്ടിലും പിഡബ്ല്യൂഡി റെസ്റ്റ് ഹൗസിലൊക്കെയായിരുന്നു താമസിച്ചിരുന്നത്. രാഹുലുമായി താരതമ്യം ചെയ്യുമ്പോൾ പ്രിയങ്കയ്ക്ക് ദേശീയ രാഷ്ട്രീയത്തിൽ ചുമതലകൾ കുറവാണ്. കൂടുതൽ സമയം മണ്ഡലത്തിലുണ്ടായേക്കും. അതിനാലാണ് വീട് അന്വേഷിക്കുന്നത്.
Source link