CINEMA

ഒരേയൊരു മോഹൻലാലിനൊപ്പം: വൈറൽ ചിത്രവുമായി രാം ഗോപാൽ വര്‍മ

ഒരേയൊരു മോഹൻലാലിനൊപ്പം: വൈറൽ ചിത്രവുമായി രാം ഗോപാൽ വര്‍മ | Mohanlal Ram Gopal Varma

ഒരേയൊരു മോഹൻലാലിനൊപ്പം: വൈറൽ ചിത്രവുമായി രാം ഗോപാൽ വര്‍മ

മനോരമ ലേഖകൻ

Published: November 25 , 2024 11:43 AM IST

1 minute Read

മോഹൻലാലിനൊപ്പം രാം ഗോപാൽ വർമ

മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് സംവിധായകൻ രാം ഗോപാൽ വർമ. എമ്പുരാൻ സിനിമയുടെ ലൊക്കേഷൻ സന്ദർശിക്കാനെത്തിയപ്പോൾ പകർത്തിയ ചിത്രമാണിത്. ‘‘കമ്പനിയുടെ ഓർമകൾ. ഒരുപാട് നാളുകൾക്കുശേഷം ഒരേയൊരു മോഹൻലാലിനൊപ്പം’’–രാം ഗോപാൽ വർമ കുറിച്ചു.

രാം ഗോപാൽ വർമ സംവിധാനം ചെയ്ത കമ്പനി, ആഗ് എന്നീ സിനിമകളിൽ മോഹൻലാൽ അഭിനയിച്ചിട്ടുണ്ട്. ഷോലെ എന്ന ക്ലാസിക് സിനിമയുടെ റീമേക്ക് ആയിരുന്നു 2007ൽ വർമ സംവിധാനം ചെയ്ത ആഗ്.

മുംബൈയിലെ എമ്പുരാന്റെ സെറ്റിലാണ് രാം ഗോപാൽ വർമ എത്തിയത്. പൃഥ്വിരാജുമൊത്തും ഏറെ സമയം ചിലവിട്ട സംവിധായകൻ മറ്റൊരു ബ്ലോക്ബസ്റ്റർ അണിയറയിൽ ഒരുങ്ങുന്നുവെന്നാണ് ചിത്രത്തെക്കുറിച്ച് അഭിപ്രായപ്പെട്ടത്.

‘‘ഗംഭീര യൂണിറ്റ് ആണ് ചിത്രത്തിന്റേത്. രണ്ടാം വട്ടവും ഒരു വന്‍ വിജയ ചിത്രമാണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ഞങ്ങളുടെ ജോലി കൂടി തട്ടിയെടുത്താല്‍ ഞങ്ങള്‍ എന്ത് ചെയ്യും” എന്നാണ് പൃഥ്വിരാജിന്റെ ചിത്രം പങ്കുവച്ച് ആര്‍ജിവി കുറിച്ചിരിക്കുന്നത്. സിനിമാ ജീവിതത്തിൽ വ്യക്തിപരമായി ഏറെ സ്വാധീനിച്ച സംവിധായകരിൽ ഒരാളാണ് രാം ഗോപാല്‍ വര്‍മയെന്ന് പൃഥ്വിരാജും പറഞ്ഞു.

English Summary:
Director Ram Gopal Varma shared a picture with Mohanlal

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-mohanlal mo-entertainment-common-malayalammovienews p7r5aus58vv8c9veop36qr8nf mo-entertainment-movie-prithvirajsukumaran f3uk329jlig71d4nk9o6qq7b4-list mo-entertainment-titles0-empuraan mo-entertainment-movie-ram-gopal-varma


Source link

Related Articles

Back to top button