അശ്വതി മുതൽ രേവതി വരെ; പുതുവർഷത്തിൽ ഓരോ നാളുകാരും അനുഷ്ഠിക്കേണ്ടവ


പുതുവർഷത്തിൽ അശ്വതി മുതൽ രേവതി വരെയുള്ള ഓരോ നാളുകാരും  ഗുണവർധനവിനും അനുകൂലഫലത്തിനുമായി അനുഷ്ഠിക്കേണ്ടവ 

അശ്വതി: ദോഷശമനത്തിന് ഗണപതി ഭജനം നടത്തുക.

ഭരണി: പ്രദോഷവ്രതമനുഷ്ഠിച്ച് ശിവ ഭജനം നടത്തുന്നത് ഗുണകരമാണ്.
കാർത്തിക:ദോഷ ശമനത്തിന് സുബ്രഹ്മണ്യ ഭജനം നടത്തുക.
രോഹിണി: ഗുണവർധനവിനായി മാസം തോറും നാളിൽ ഗണപതിഹോമം കഴിപ്പിക്കുക.
മകയിരം: ദോഷപരിഹാരത്തിന് വിഷ്ണുഭജനം, വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കൽ ഇവ നടത്തുക.

തിരുവാതിര: ദേവീ സങ്കല്‍പത്തിലുള്ള പ്രാർഥനകൾ നടത്തുക. ദേവീ ക്ഷേത്ര സന്ദർശനം നടത്തുക.
പുണർതം: ദോഷശമനത്തിനും ഗുണവർധനവിനുമായി വെള്ളിയാഴ്ചകളിൽ സുബ്രഹ്മണ്യഭജനം നടത്തുക.

പൂയം: ശാസ്താഭജനം പതിവായി നടത്തി ഗുണവർധന നേടുക.
ആയില്യം: സുബ്രഹ്മണ്യഭജനം നടത്തി ഗുണവർധന കൈവരിക്കാം.

മകം: ശിവഭജനം നടത്തുക. സർപ്പപ്രീതി വരുത്തുക.
പൂരം: ഗുരുവായൂരപ്പനെ പ്രാർഥിച്ച് ദോഷശാന്തി കൈവരുത്തുക.
ഉത്രം:ഹനൂമാൻ സ്വാമിയെ ഭജിച്ച് ദോഷശമനം വരുത്തുക.
അത്തം: ഗണപതിഭജനം നടത്തി ദോഷശമനം വരുത്തുക.

ചിത്തിര: നാഗരാജാപ്രീതി വരുത്തുക.
ചോതി: ഭഗവതി ക്ഷേത്രദർശനം, വഴിപാടുകൾ ഇവ നടത്തുക.
വിശാഖം: ശിവഭജനം നടത്തി ഗുണവർധന വരുത്താം.
അനിഴം: നവഗ്രഹ പ്രീതി വരുത്തി ദോഷഫലങ്ങൾ കുറയ്ക്കാം.

തൃക്കേട്ട: ഗുണഫലവർധനയ്ക്ക് മഹാവിഷ്ണുഭജനം നടത്തുക.
മൂലം: ദോഷപരിഹാരത്തിന് ഹനൂമദ്‌ഭജനം നടത്തുക.
പൂരാടം:ദോഷശമനത്തിനു വിഷ്ണുഭജനം നടത്തുക.
ഉത്രാടം:ഗുണവർധനവിനു ധർമ്മശാസ്താക്ഷേത്ര ദർശനം നടത്തുക.
തിരുവോണം: ദോഷ ശമനത്തിന് ദേവീഭജനം നടത്തുക.
അവിട്ടം: ദോഷശമനത്തിന് അവതാര വിഷ്ണുഭജനം നടത്തുക.
ചതയം: ഗുണവർധനവിന് നാഗരാജാ ക്ഷേത്രത്തിൽ വഴിപാടുകൾ കഴിപ്പിക്കുക.
പൂരുരുട്ടാതി: ഗുണവർധനവിനും ദോഷ ശമനത്തിനുമായി ഷഷ്ഠി വ്രതം അനുഷ്ഠിക്കുക.
ഉത്തൃട്ടാതി: ദോഷശമനത്തിന് ശിവഭജനം നടത്തുക.
രേവതി: ഗുണവർധനവിന് ശിവഭജനം നടത്തുക.


Source link
Exit mobile version