INDIA

പ്രണയം തകർന്നു, അയൽവാസിയെ കൊലപ്പെടുത്താൻ ഹെയർ ഡ്രൈയറിൽ ‘ബോംബ്’; പരുക്കേറ്റത് കാമുകിക്ക്!

യുവതിയെ അപായപ്പെടുത്താൻ ഹെയർഡ്രയറിൽ ഡ‌ിറ്റനേറ്റർ; കൈവിരൽ അറ്റു, ക്വാറി ജീവനക്കാരൻ അറസ്റ്റിൽ – Quarry worker | Hair dryer | Detonator | Attempt to Murder | Bagalkot | Latest News | Manorama News

പ്രണയം തകർന്നു, അയൽവാസിയെ കൊലപ്പെടുത്താൻ ഹെയർ ഡ്രൈയറിൽ ‘ബോംബ്’; പരുക്കേറ്റത് കാമുകിക്ക്!

മനോരമ ലേഖകൻ

Published: November 25 , 2024 09:39 AM IST

Updated: November 25, 2024 10:01 AM IST

1 minute Read

ഹെയർ ഡ്രെയർ പൊട്ടിത്തെറിച്ച് പരുക്കേറ്റ രാജേശ്വരി, അറസ്റ്റിലായ സിദ്ധപ്പ ശീലാവത്. ചിത്രം: X

ബെംഗളൂരു ∙ ബാഗൽകോട്ടിൽ ഹെയർ ഡ്രൈയർ പൊട്ടിത്തെറിച്ച് യുവതിയുടെ കൈവിരലുകൾ അറ്റ സംഭവത്തിൽ കൊലപാതകശ്രമത്തിനു കേസെടുത്ത പൊലീസ് ക്വാറി ജീവനക്കാരനെ അറസ്റ്റ് ചെയ്തു. കൊപ്പാൾ കുസ്തഗി സ്വദേശി സിദ്ധപ്പ ശീലാവത് (35) ആണ് പിടിയിലായത്. ഇൽക്കൽ സ്വദേശി രാജേശ്വരിയുടെ (37) വിരലുകളാണ് അറ്റുപോയത്.

ഭർത്താവ് മരിച്ച രാജേശ്വരി ഒരു വർഷം മുൻപാണ് സിദ്ധപ്പയുമായി സൗഹൃദത്തിലായത്. എന്നാൽ അടുത്തയിടെ രാജേശ്വരി സിദ്ധപ്പയുമായി അകന്നു. രാജേശ്വരിയുടെ അയൽവാസിയായ ശശികലയാണ് ഇതിന് പിന്നിലെന്നു കണ്ടെത്തിയതോടെ ഇവരെ കൊലപ്പെടുത്താൻ സിദ്ധപ്പ തീരുമാനിച്ചു. ഹെയർ ഡ്രൈയറിനുള്ളിൽ ഡിറ്റനേറ്റർ സ്ഥാപിച്ച് ശശികലയുടെ വിലാസത്തിൽ പാഴ്സലായി അയച്ചു.

ശശികല സ്ഥലത്തില്ലാത്തതിനാൽ രാജേശ്വരിയാണ് പാഴ്സൽ ഏറ്റുവാങ്ങിയത്. ശശികലയുടെ നിർദേശ പ്രകാരം രാജേശ്വരി പാഴ്സൽ തുറന്നു ഹെയർ ഡ്രയർ പ്രവർത്തിപ്പിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്. പൊലീസ് ശശികലയെ ചോദ്യം ചെയ്തപ്പോഴാണ് ഹെയർ ഡ്രൈയർ ഓർഡർ ചെയ്തിട്ടില്ലെന്ന് അറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഒളിവിൽ പോയ സിദ്ധപ്പയെ പിടികൂടിയത്.

English Summary:
Quarry worker arrested for attempting to kill woman with a hair dryer fitted with a detonator.

mo-crime 5us8tqa2nb7vtrak5adp6dt14p-list 46vb7uhceg6pa7ie7fob11ba3g 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-bengalurunews mo-crime-attempttocommitmurder


Source link

Related Articles

Back to top button