KERALAMLATEST NEWS

ഓംചേരിക്ക് വിട

ന്യൂഡൽഹി : പ്രമുഖ നാടകകൃത്തും എഴുത്തുകാരനുമായ പ്രൊഫ. ഓംചേരി എൻ.എൻ.പിള്ള ഓർമ്മയായി. ഇന്നലെ ഡൽഹി ലോധി റോഡ് ശ്‌മശാനത്തിൽ സംസ്‌കരിച്ചു. വെള്ളിയാഴ്ച ഡൽഹിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്നലെ രാവിലെ ട്രാവൻകൂർ പാലസിൽ പൊതുദർശനത്തിന് കൊണ്ടുപോയ മൃതദേഹത്തെ മക്കളായ ശ്രീദീപ് ഓംചേരി, ദീപ്‌തി ഓംചേരി ഭല്ല, മരുമക്കളായ മധു ഓംചേരി, അരുൺ ഭല്ല എന്നിവരടക്കം അനുഗമിച്ചു.

ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസ്, സുപ്രീംകോടതി റിട്ടയേർഡ് ജഡ്‌ജി കുര്യൻ ജോസഫ്, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ, ആനി രാജ, എം.പിമാരായ കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, എം.കെ. രാഘവൻ, എൻ.കെ. പ്രേമചന്ദ്രൻ , ഇ.ടി. മുഹമ്മദ് ബഷീർ, രാജ്മോഹൻ ഉണ്ണിത്താൻ, കെ. രാധാകൃഷ്‌ണൻ, ജോൺ ബ്രിട്ടാസ്, ആന്റണി രാജു എം.എൽ.എ,ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി.ദേവരാജൻ തുടങ്ങിയവർട്രാവൻകൂർ പാലസിൽ എത്തി ആദരാഞ്ജലി അർപ്പിച്ചു.


Source link

Related Articles

Back to top button