Site icon onlinekeralanews.com

‘ഈ  വീഡിയോ  പുറത്തുവരുന്നതോടെ  എന്തൊക്കെ  സംഭവിക്കുമെന്ന്  അറിയില്ല, അച്ഛൻ മരിച്ചശേഷം എല്ലാവരും മാറി’; വെളിപ്പെടുത്തി കിച്ചു  സുധി


അമ്മയെക്കുറിച്ചും ചെറുപ്പത്തിലെ ചില സങ്കടങ്ങളെക്കുറിച്ചും വെളിപ്പെടുത്തി കൊല്ലം സുധിയുടെ മകൻ കിച്ചു സുധി (രാഹുൽദാസ്). തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു കിച്ചുവിന്റെ വെളിപ്പെടുത്തൽ. താൻ ഒരു ഇൻട്രാവേർട്ട് ആണെന്നും അങ്ങനെ സംസാരിക്കാനൊന്നും അറിയില്ലെന്നും കിച്ചു പറയുന്നു. ‘ഞാനൊരു ഇൻട്രോവേർട്ട് ആണ്. അധികം അങ്ങനെ സംസാരിക്കാനൊന്നും അറിയില്ല, ഈ വീഡിയോ പുറത്തുവരുന്നതോടെ എന്തൊക്കെ സംഭവിക്കുമെന്ന് അറിയില്ല. എന്റെ ജീവിത കഥയാണ് പറയുന്നത്. 2004ലാണ് ഞാൻ ജനിച്ചത്. തൃശൂരാണ് ജനനം. ശാലിനി എന്നാണ് എന്റെ സ്വന്തം അമ്മയുടെ പേരാണ്. അച്ഛനും അമ്മയും തമ്മിലുള്ള അടിയും വഴക്കുമാണ് കുഞ്ഞിലെ മുതലുള്ള ഓർമ. എന്റെ സ്വന്തം അമ്മ എനിക്ക് ഒന്നര വയസുള്ളപ്പോൾ വേറൊരാളുടെ കൂടെ പോയി. പിന്നെയുള്ള ഓർമ അച്ഛൻ സ്കൂട്ടർ എടുത്ത് എവിടെയോ പോകാൻ നിൽക്കുന്നു.


Source link

Exit mobile version