KERALAM

ശബരിമല : തത്സമയ ബുക്കിംഗിന് പരിധിയില്ല

ശബരിമല : വെർച്വൽ ക്യൂ ബുക്കിംഗ് 70000 ആയി നിജപ്പെടുത്തിയെങ്കിലും തത്സമയ ബുക്കിംഗിന് (സ്‌പോട്ട് ബുക്കിംഗ്) പരിധി നിശ്ചയിച്ചിട്ടില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറഞ്ഞു.

വണ്ടിപ്പെരിയാർ സത്രം, എരുമേലി, പമ്പ എന്നിവിടങ്ങളിലായി മൂന്ന് തത്സമയ ഓൺലൈൻ ബുക്കിംഗ് കേന്ദ്രങ്ങളാണ് നിലവിലുള്ളത്. 7 ബുക്കിംഗ് കൗണ്ടറുകളാണ് പമ്പാ മണൽപ്പുറത്ത് ക്രമീകരിച്ചിരിക്കുന്നത്. തത്സമയ ബുക്കിംഗിന് കൂടുതൽ തീർത്ഥാടകർ എത്തിയാൽ കൗണ്ടറുകളുടെ എണ്ണം വർദ്ധിപ്പിക്കും. ദർശന സമയം രണ്ടു മണിക്കൂർ കൂട്ടി പതിനെട്ട് മണിക്കൂറാക്കിയതും പതിനെട്ടാം പടിയിൽ പൊലീസുകാരുടെ ഡ്യൂട്ടി സമയം കുറച്ചതും അവർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയതും ഗുണകരമായി. ഒരു മിനിറ്റിൽ ശരാശരി 80 പേർക്ക് പതിനെട്ടാംപടി കയറാനാവുന്നു. ഇത് തിരക്ക് ഒഴിവാകാൻ കാരണമായെന്ന് പ്രസിഡന്റ് പറഞ്ഞു.


Source link

Related Articles

Back to top button