KERALAMLATEST NEWS

വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗ്

തിരുവനന്തപുരം: ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ജനുവരിയിൽ സംഘടിപ്പിക്കുന്ന വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗിന്റെ ഭാഗമായി യുവതയ്ക്കായി 25നും ഡിസംബർ 5നും ഇടയിൽ ഡിജിറ്റൽ ക്വിസ് മത്സരം സംഘടിപ്പിക്കും. മേരാ യുവ ഭാരത് (മൈ ഭാരത്) പ്ലാറ്റ്‌ഫോമിലാണ് മത്സരം. ആദ്യഘട്ടത്തിലെ വിജയികൾക്ക് രണ്ടാംഘട്ടത്തിൽ ഉപന്യാസം /ബ്ലോഗ് എഴുത്ത് മത്സരങ്ങളാണ്. മൂന്നാംഘട്ടത്തിൽ വികസിത് ഭാരത് വിഷൻ പിച്ച് ഡെക്ക്: സംസ്ഥാനതല അവതരണങ്ങൾ നടക്കും. വ്യത്യസ്ത മേഖലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 3000 യുവാക്കൾ ജനുവരിയിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കും.

പ്രസ് ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിൽ നെഹ്രു യുവ കേന്ദ്ര സ്റ്റേറ്റ് ഡയറക്ടർ എം.അനിൽ കുമാറും എൽ.എൻ.സി.പി.ഇ ഡയറക്ടർ സി.ദണ്ഡപാണിയും പങ്കെടുത്തു.


Source link

Related Articles

Back to top button