KERALAM

അനധികൃത പണമിടപാട് നടത്തിയ യുവാവ് പൊലീസ് പിടിയിൽ

കുട്ടനാട്: മണിലെൻഡിംഗ് ലൈസൻസ് ഇല്ലാതെ അനധികൃതമായി പണമിടപാട് നടത്തിവന്ന തലവടി പഞ്ചായത്ത് 13ാം വാർഡ് കടവന്ത്ര വീട്ടിൽ മഹേഷ് (43) എടത്വാ പൊലീസിന്റെ പിടിയിൽ ഇയാളിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച 691450 രൂപ കണ്ടെടുത്തു.മഹേഷ് അനധികൃത പണമിടപാട് നടത്തുന്നതായി പ്രദേശവാസികൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അമ്പലപ്പുഴ ഡിവൈ.എസ്.പിക്ക് ഇതേക്കുറിച്ച് അന്വേഷണം നടത്തുവാൻ നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് മഹേഷിന്റെ വീട്ടിൽ റെയിഡ് നടത്തിയത്. പണം കൂടാതെ വാഹനങ്ങളുടെ ആർ. സി ബുക്ക്, ചെക്ക്, മുദ്രപ്രത്രം എന്നിവയും കണ്ടെടുത്തിട്ടുണ്ട് . മണി ലെൻഡിംഗ് ആക്ട് പ്രകാരവും സ്ത്രിത്വത്തെ അപമാനിച്ച പേരിലും ഇയാൾക്കെതിരെ കേസ് എടുത്തു.ജില്ലാ പൊലീസ് മേധാവി മോഹനചന്ദ്രൻ, അമ്പലപ്പുഴ ഡി. വൈ.എസ്. പി കെ. എൻ. രാജേഷ് ,എടത്വ എസ്.ഐ മാരായ എൻ. രാജേഷ്, സി.ജി.സജികുമാർ, സീനിയർ സി.പി.ഒ ഹരികൃഷ്ണൻ പ്രിയ കുമാരി, സി.പി.ഒ അജിത്ത് കുമാർ, ശ്രിരാജ് എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി.


Source link

Related Articles

Back to top button