ന്യൂഡൽഹി: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി ഉൾപ്പെടെയുള്ളവർക്കെതിരെ യു.എസിൽ നിയമനടപടി ആരംഭിച്ച സാഹചര്യത്തിൽ ഇന്ത്യയിലും അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. ഹിൻഡൻബർഗ് റിപ്പോർട്ടിലെ ആരോപണങ്ങൾ അന്വേഷിക്കണമെന്ന് ഹർജി സമർപ്പിച്ച അഡ്വ. വിശാൽ തിവാരിയാണ് പുതിയ ആവശ്യവും ഉന്നയിച്ചത്.
സൗരോർജ കരാറുകൾ നേടാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്നും, യു.എസിൽ നിക്ഷേപത്തട്ടിപ്പു നടത്തിയെന്നുമാണ് അദാനിക്കെതിരെയുള്ള ആരോപണം. ഇക്കാര്യത്തിൽ രാജ്യതാത്പര്യം മുൻനിറുത്തി ഇന്ത്യൻ ഏജൻസികളും അന്വേഷണം നടത്തണം. അദാനി ഗ്രൂപ്പ് ഓഹരി വിപണിയിൽ ക്രമക്കേട് നടത്തി എന്നതടക്കം ഹിൻഡൻബർഗ് റിപ്പോർട്ടിലെ ആരോപണങ്ങളിൽ സെബിയുടെ അന്വേഷണം ഇതുവരെ പൂർത്തിയാകാത്തതും ഹർജിയിൽ ചൂണ്ടിക്കാട്ടി.
Source link