INDIALATEST NEWS

ജാർഖണ്ഡിൽ ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ 28ന്

ജാർഖണ്ഡിൽ ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ 28ന് – In Jharkhand, Hemant Soren’s swearing-in will take place on the 28th | India News, Malayalam News | Manorama Online | Manorama News

ജാർഖണ്ഡിൽ ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ 28ന്

മനോരമ ലേഖകൻ

Published: November 25 , 2024 03:30 AM IST

1 minute Read

ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച കൽപന സേറൻ തന്റെ വിജയ സർട്ടിഫിക്കറ്റുമായി ഹേമന്ത് സോറനൊപ്പം.

റാഞ്ചി∙ ജാർഖണ്ഡിൽ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ 28നു നടത്തും. ഇന്ത്യ മുന്നണി പാർലമെന്ററി പാർട്ടി നേതാവായി ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) നേതാവ് ഹേമന്ത് സോറനെ തിരഞ്ഞെടുത്തു.

സോറൻ ഗവർണർ സന്തോഷ് കുമാർ ഗ്യാങ്‌വറിനെ സന്ദർശിച്ച്  സർക്കാർ രൂപീകരിക്കാനുള്ള അവകാശമുന്നയിച്ചു. സഖ്യകക്ഷികളുടെ പിന്തുണ അറിയിച്ചുള്ള കത്ത് കൈമാറി. 81ൽ 56 സീറ്റും നേടിയാണ് നിലവിലെ മുഖ്യമന്ത്രി ഹേമന്ത് സോറൻ ഇന്ത്യാ മുന്നണിയിലൂടെ അധികാരത്തിൽ തിരിച്ചെത്തുന്നത്.

English Summary:
In Jharkhand, Hemant Soren’s swearing-in will take place on the 28th

mo-politics-elections-jharkhandelectionnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-leaders-hemantsoren 491i59e84hnde31e1ljkoecbf4 mo-politics-elections-jharkhandassemblyelection2024


Source link

Related Articles

Back to top button