പേരമംഗലം ക്ഷേത്രത്തിൽ വൃശ്ചികമാസ ആയില്യംപൂജ

മൂവാറ്റുപുഴ: കല്ലൂർക്കാട് കലൂർ പേരമംഗലം നാഗരാജ ക്ഷേത്രത്തിൽ വൃശ്ചികമാസ ആയില്യംപൂജ ഭക്തിനിർഭരമായി ആഘോഷിച്ചു. സൂര്യൻ നീചം കഴിഞ്ഞ് ഉച്ചത്തിലേക്ക് പോകുന്ന യാത്രയിലെ ആദ്യ ആയില്യമെന്ന സവിശേഷതയാണ് ഈ ദിവസത്തെ പൂജയ്‌ക്ക്. മണ്ഡലകാലത്തെ ആയില്യം എന്ന വിശേഷവുമുണ്ട്. വലിയ ഭക്തജനത്തിരക്കും ഇക്കുറിയുണ്ടായി. ഡോ. കെ.വി.സുഭാഷ് തന്ത്രി ഗുരുനാഥന്റെ നേതൃത്വത്തിൽ സഹപോറ്റിമാരായ 27 പേർ ചേർന്ന് പൂജകൾ നിർവഹിച്ചു. പല്ലക്ക് എഴുന്നള്ളിപ്പും തട്ടം സമർപ്പണവും മറ്റു വഴിപാടുകളും നടന്നു.


Source link
Exit mobile version