ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന തുക, റിഷഭ് പന്തിനെ സ്വന്തമാക്കി ലക്‌നൗ സൂപ്പർ ജയന്റ്സ്; നടന്നത് വാശിയേറിയ ലേലം
ജിദ്ദ (സൗദി അറേബ്യ): ഐപിഎല്ലിൽ റെക്കോർഡ് തുകയ്ക്ക് റിഷഭ് പന്തിനെ സ്വന്തമാക്കി ലക്‌നൗ സൂപ്പർ ജയന്റ്സ്. വാശിയേറിയ ലേലത്തിനൊടുവിൽ 27 കോടി രൂപയ്‌ക്കാണ് റിഷഭിനെ ലക്നൗ ടീമിലെത്തിച്ചത്. താരലേലം ആരംഭിച്ച് അരമണിക്കൂർ പിന്നിടും മുൻപ് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയ്ക്ക് ശ്രേയസ് അയ്യരെ പഞ്ചാബ് കിംഗ്സ് സ്വന്തമാക്കിയെങ്കിലും മിനിറ്റുകൾക്കുള്ളിൽ റിഷഭ് പന്ത് ആ റെക്കോർഡ് തകർത്തു. 26.75 കോടി രൂപയ്‌ക്കാണ് ശ്രേയസ് അയ്യരെ പഞ്ചാബ് സ്വന്തമാക്കിയത്.
എന്നാൽ ലേലത്തിന് മുൻപ് ചെന്നെെ സൂപ്പർ കിംഗിസിലേക്ക് പോകുമെന്ന് സൂചനകളുണ്ടായിരുന്ന റിഷഭിനുവേണ്ടി ചെന്നെെ ശ്രമിക്കുക പോലും ചെയ്യാതിരുന്നതും ശ്രദ്ധേയമാണ്. കെ എൽ രാഹുൽ പോകുന്നതോടെ പകരം നായകനായാണ് ലക്നൗ റിഷഭ് പന്തിനെ പരിഗണിച്ചത്. അവസാന നിമിഷം വരെ റിഷഭിന് വേണ്ടി വാശിയേറിയ ലേലമാണ് നടന്നത്. പന്തിനെ ആർടിഎമ്മിലൂടെ നിലനിർത്താൻ ഡൽഹി ശ്രമിച്ചെങ്കിലും ലക്നൗ ഒറ്റയടിക്ക് ഏഴു കോടിയോളം രൂപ ഉയർത്തി പന്തിനെ ടീമിലെത്തിക്കുകയായിരുന്നു.
കെ എൽ രാഹുലിനെ 14 കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസിലെത്തിച്ചു. മാർക്വീ താരങ്ങളുടെ രണ്ടാമത്തെ സെറ്റിൽ ഉൾപ്പെട്ടിരുന്ന വെറ്ററൻ സ്പിന്നർ യുസ്‌വേന്ദ്ര ചെഹലിനെ 18 കോടി രൂപയ്ക്ക് സൺറെെസേഴ്സ് ഹെെദരാബാദും ലിയാം ലിവിംഗ്സ്റ്റനെ 8.75 കോടി രൂപയ്ക്ക് ആർസിബിയും സ്വന്തമാക്കി. മുഹമ്മദ് സിറാജിനെ 12.25 കോടി രൂപയ്ക്ക് ഗുജറാത്ത് ടെെറ്റൻസ് ടീമിലെത്തിച്ചു. രാഹുൽ ത്രിപാഠിയെ 3.4 കോടി രൂപയ്ക്ക് ചെന്നെെ സൂപ്പർ കിംഗ്സ് സ്വന്തമാക്കി.
Source link