KERALAMLATEST NEWS
കൊച്ചിയിൽ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു, രോഗം സ്ഥിരീകരിച്ചത് കഴിഞ്ഞ ദിവസം

കൊച്ചി: ഡെങ്കിപ്പനി ബാധിച്ച വിദേശിയെ കൊച്ചിയിൽ മരിച്ചനിലയിൽ കണ്ടെത്തി. വിനോദ സഞ്ചാരത്തിനെത്തിയ അയർലൻഡ് പൗരനായ ഹോളവെൻകോയാണ് (74) ഫോർട്ട് കൊച്ചിയിലെ കുന്നുംപുറത്തെ ഹോം സ്റ്റേയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പത്ത് ദിവസങ്ങൾക്ക് മുൻപാണ് ഇയാൾ വിനോദസഞ്ചാരത്തിനായി കൊച്ചിയിലെത്തിയത്.
കഴിഞ്ഞ ദിവസം ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. കേരളത്തിലെ പല സ്ഥലങ്ങളിലും വിനോദസഞ്ചാരം നടത്തിയതിനുശേഷമാണ് ഹോളവെൻകോ കൊച്ചിയിലെത്തിയതെന്നാണ് വിവരം. ഇയാളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ടിയുള്ള നടപടികൾ സ്വീകരിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Source link