‘അന്ന് ഒടുവില്‍ ഉണ്ണികൃഷ്ണന്റെ ചെവിക്കല്ല് നോക്കി രഞ്ജിത് അടിച്ചു’; വെളിപ്പെടുത്തി ആലപ്പി അഷ്റഫ്

‘അന്ന് ഒടുവില്‍ ഉണ്ണികൃഷ്ണന്റെ ചെവിക്കല്ല് നോക്കി രഞ്ജിത് അടിച്ചു’; വെളിപ്പെടുത്തി ആലപ്പി അഷ്റഫ് | Alleppey Ashraf reveals shocking incident on Aaraam Thampuran set
‘അന്ന് ഒടുവില്‍ ഉണ്ണികൃഷ്ണന്റെ ചെവിക്കല്ല് നോക്കി രഞ്ജിത് അടിച്ചു’; വെളിപ്പെടുത്തി ആലപ്പി അഷ്റഫ്
മനോരമ ലേഖിക
Published: November 24 , 2024 04:30 PM IST
1 minute Read
രഞ്ജിത്, ഒടുവിൽ ഉണ്ണികൃഷ്ണൻ, ആലപ്പി അഷ്റഫ്
മോഹൻലാൽ ചിത്രം ആറാം തമ്പുരാന്റെ സെറ്റിൽ വച്ച് നടൻ ഒടുവിൽ ഉണ്ണികൃഷ്ണനെ സംവിധായകൻ രഞ്ജിത്ത് മുഖത്തടിച്ചുവെന്ന ആരോപണവുമായി സംവിധായകൻ ആലപ്പി അഷ്റഫ്. അടിയേറ്റ് ഒടുവിലിന്റെ ഹൃദയം തകർന്നുപോയെന്നും ആ ആഘാതത്തിൽ നിന്നു മുക്തി നേടാൻ കുറേയേറെ നാളുകൾ വേണ്ടിവന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. സ്വന്തം യൂട്യൂബ് ചാനൽ വഴി പുറത്തിറക്കിയ വിഡിയോയിലൂടെയാണ് ആലപ്പി അഷ്റഫിന്റെ തുറന്നുപറച്ചിൽ.
ആലപ്പി അഷ്റഫിന്‍റെ വാക്കുകള്‍
‘ആറാം തമ്പുരാന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ ഞാനുണ്ടായിരുന്നു. ചെറിയ ഒരു വേഷവും ചെയ്തിരുന്നു, ഒരിക്കല്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്‍ രഞ്ജിത്തിനോട് എന്തോ ഒരു തമാശ പറഞ്ഞു. രഞ്ജിത്തിന് ആ തമാശ ഇഷ്ടപ്പെട്ടില്ല. അദ്ദേഹം ഒടുവിലിന്റെ ചെവിക്കല്ല് നോക്കി അടിക്കുകയായിരുന്നു. ആ അടികൊണ്ട് ഒടുവിൽ കറങ്ങി നിലത്തുവീണു. മറ്റുള്ളവർ പിടിച്ച് എഴുന്നേല്‍ക്കുമ്പോള്‍ അദ്ദേഹത്തിന് കണ്ണ് കാണാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. നിറകണ്ണുകളോടെ ഒടുവിൽ നിന്നു. അദ്ദേഹം മാനസികമായും തകര്‍ന്നുപോയി. പിന്നീടുള്ള ദിവസങ്ങളില്‍ കളിയും ചിരിയുമൊക്കെ മാഞ്ഞു. ആ അടിയോടൊപ്പം ഒടുവിലിന്റെ ഹൃദയവും തകര്‍ന്നുപ്പോയി. അതില്‍ നിന്ന് മോചിതനാകാന്‍ ഏറെ നാള്‍ എടുത്തു. അന്നടിച്ച ആ അടി ഇന്ന് രഞ്ജിത്തിനെ തിരിച്ചടിക്കുന്നു’.
English Summary:
Alleppey Ashraf reveals shocking incident on Aaraam Thampuran set
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-common-viralnews 35so08ahj4pvf2kbikm3vimpqj mo-entertainment-movie-ranjith f3uk329jlig71d4nk9o6qq7b4-list
Source link