ജിലേബി ഇഷ്ടമാണോയെന്ന് സംശയം; സുരേഷ്‌ഗോപിയുടെ പുതിയ ഓഫീസിൽ പ്രാചി

ഡൽഹിയിൽ സുരേഷ്‌ഗോപിയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനത്തിൽ പങ്കെടുത്തതിന്റെ സന്തോഷം പങ്കുവച്ച് നടി പ്രാചി തെഹ്ളാൻ. ”ചില കണ്ടുമുട്ടലുകൾ അപാരമായ സന്തോഷമാണ് തരുന്നത്. ഇതിഹാസ നായകനായ സുരേഷ് ഏട്ടനെ വീണ്ടും കണ്ടുമുട്ടാൻ സാധിച്ചു. അദ്ദേഹം എന്റെ സഹ നടനാണ്. മലയാളം സൂപ്പർ സ്റ്റാർ, ഇപ്പോൾ ബഹുമാനപ്പെട്ട പെട്രോളിയം, ടൂറിസം മന്ത്രി. തിരക്കേറിയ ഷെഡ്യൂളുകൾക്കിടയിലും അദ്ദേഹം എന്നത്തേയും പോലെ ഉൗഷ്‌മളവും വിനയപൂർവവുമായ സ്വീകരണമൊരുക്കി ഈ ദിവസത്തെ അവിസ്‌മരണീയമാക്കി. സുരേഷേട്ടന് ഏറ്റവും പ്രിയപ്പെട്ട കലാകാന്ദ് സമ്മാനിച്ചപ്പോൾ അദ്ദേഹത്തിന് സന്തോഷമായി. പക്ഷേ ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്. എല്ലാ അർത്ഥത്തിലും ശരിക്കും ഒരു മധുരതരമായ നിമിഷം. ഈ ആവേശകരമായ പുതിയ അദ്ധ്യായത്തിൽ സുരേഷ് ഏട്ടന് വിജയാശംസകൾ നേരുന്നു.
പ്രാചി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. മന്ത്രിയായതു മുതൽ നേരിട്ട് കാണണമെന്ന് ആഗ്രഹിച്ചുവെന്നും ഇപ്പോഴാണ് സാധിച്ചതെന്നും പ്രാചി വ്യക്തമാക്കി.റിലീസിന് ഒരുങ്ങുന്ന വരാഹം സിനിമയിൽ സുരേഷ് ഗോപിയും പ്രാചിയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
Source link