KERALAM
ധ്യാനിന്റെ ഐഡി ടീസർ

ധ്യാൻ ശ്രീനിവാസനെ നായകനാക്കി നവാഗതനായ അരുൺ ശിവവിലാസം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഐഡി എന്ന ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. ‘ദി ഫേക്ക്’ എന്ന ടാഗ് ലൈനിൽ വരുന്ന ചിത്രത്തിൽ ദിവ്യ പിള്ളയാണ് നായിക. ഇന്ദ്രൻസ്, ഷാലു റഹീം എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാവുന്നു.കലാഭവൻ ഷാജോൺ, ജോണി ആന്റണി, ജയകൃഷ്‍ണൻ, പ്രശാന്ത് അലക്സാണ്ടർ, പ്രമോദ് വെളിയനാട്, ഉല്ലാസ് പന്തളം, ഉണ്ണി നായർ, സ്മിനു സിജോ, മനോഹരി ജോയ്, ജസ്‌ന്യ ജഗദീഷ്, ബേബി, ഷൈനി സാറ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.. ഛായാഗ്രഹണം ഫൈസൽ അലി,പ്രൊജക്ട് ഡിസൈനർ: നിധിൻ പ്രേമൻ, ലൈൻ പ്രൊഡ്യൂസർ: ഫായിസ് യൂസഫ്, സംഗീതം: നിഹാൽ സാദിഖ്, ബി.ജി.എം: വില്യം ഫ്രാൻസിസ്, എഡിറ്റർ: റിയാസ് കെ ബദർ
എ, എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ മുഹമ്മദ് കുട്ടി ആണ് നിർമ്മാണം.പി.ആർ.ഒ: പി .ശിവപ്രസാദ്,
Source link