ഹേമന്ത് സോറൻ വീണ്ടും ജാർഖണ്ഡ് മുഖ്യമന്ത്രി?; സഖ്യകക്ഷികളുടെ വകുപ്പുകളിൽ ഇന്ന് തീരുമാനം
ഹേമന്ത് സോറൻ വീണ്ടും മുഖ്യമന്ത്രിയാകും ?; സഖ്യകക്ഷികളുടെ വകുപ്പുകളിൽ ഇന്ന് തീരുമാനം – Jharkhand Assembly Election | Jharkhand Election Results 2024 | Malayala Manorama Online News
ഹേമന്ത് സോറൻ വീണ്ടും ജാർഖണ്ഡ് മുഖ്യമന്ത്രി?; സഖ്യകക്ഷികളുടെ വകുപ്പുകളിൽ ഇന്ന് തീരുമാനം
| Jharkhand Assembly Election Results 2024
മനോരമ ലേഖകൻ
Published: November 24 , 2024 07:43 AM IST
Updated: November 24, 2024 07:50 AM IST
1 minute Read
ഹേമന്ത് സോറൻ
റാഞ്ചി∙ ജാർഖണ്ഡിൽ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ സർക്കാർ രൂപീകരണ ചർച്ചകളിലേക്ക് കടന്ന് ഇന്ത്യാസഖ്യം. 56 സീറ്റുകളാണ് ജെഎംഎം, കോൺഗ്രസ് ഉൾപ്പെടെ ഇന്ത്യാസഖ്യം സംസ്ഥാനത്ത് നേടിയത്. മുന്നണിയിലെ പാർട്ടികളുടെ പ്രമുഖരായ നേതാക്കളെല്ലാം തിരഞ്ഞെടുപ്പിൽ വിജയിച്ചു. ജെഎംഎം നേതാവ് ഹേമന്ത് സോറൻ തന്നെ മുഖ്യമന്ത്രി ആകാനാണ് സാധ്യത.
സഖ്യകക്ഷികളുടെ വകുപ്പ് സംബന്ധിച്ച് ഇന്ന് റാഞ്ചിയിൽ ചർച്ച നടക്കും. 16 സീറ്റുകളാണ് കോൺഗ്രസ് നേടിയത്. എല്ലാ പാർട്ടികളുടെയും പിന്തുണ നേടി ഉടനടി ഗവർണറെ കണ്ട് മന്ത്രിസഭാ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കാനാണ് ഇന്ത്യാസഖ്യത്തിന്റെ തീരുമാനം. മന്ത്രിസഭാ രൂപീകരണത്തിനു മുൻപ് ഹേമന്ത് സോറൻ ഡൽഹിയിലെത്തി ഇന്ത്യാസഖ്യ നേതാക്കളെ കാണുമെന്നാണ് വിവരം. 24 സീറ്റുകളാണ് സംസ്ഥാനത്ത് എൻഡിഎ നേടിയത്.
English Summary:
Jharkhand Assembly Election Results 2024 – Hemant Soren likely to be Chief Minister again; decision on alliance partners’ portfolios today
5us8tqa2nb7vtrak5adp6dt14p-list mo-politics-parties-indiannationaldevelopmentalinclusivealliance 8ut61j2ftrvk1mnv61d11tbot 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-politics-leaders-hemantsoren mo-politics-elections-jharkhandassemblyelection2024
Source link