KERALAMLATEST NEWS

മെഡിസെപ്പിനൊപ്പം സർക്കാർ ആരോഗ്യ പരിരക്ഷ തുടരും

തിരുവനന്തപുരം:സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് ഉണ്ടെങ്കിലും കേരള ഗവൺമെന്റ് സർവ്വന്റ്സ് മെഡിക്കൽ അറ്റൻഡൻസ് ചട്ടപ്രകാരമുള്ള ആനുകൂല്യങ്ങൾ നിയന്ത്രണങ്ങളോടെ തുടർന്നും ലഭ്യമാക്കും. ഒരേ ചികിത്സയ്ക്ക് മെഡിസെപും കെ.ജി.എസ്.എം.എ.ആനുകൂല്യങ്ങളും ലഭിക്കില്ലെന്നും ഉത്തരവിൽ വ്യക്തമാക്കി.
സർക്കാർ ജീവനക്കാർക്ക് എം.പാനൽ ചെയ്ത സർക്കാരേതര സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ കെ.ജി.എസ്.എം.എ പരിരക്ഷ തുടർന്നും ലഭിക്കും. ശ്രീചിത്ര ആശുപത്രി മെഡിസെപിൽ എം.പാനൽ ചെയ്യുന്നതുവരെ അവിടത്തെ ചികിത്സയുടെ ചെലവ് കെ.ജി.എസ്.എം.എ ചട്ടമനുസരിച്ച് റീ ഇംബേഴ്സ് ചെയ്യാം. മെഡിസെപിൽ ഉൾപ്പെടാത്ത ആയുർവേദ, ഹോമിയോപ്പതി ചികിത്സകളും റീഇംബേഴ്‌സ് ചെയ്യാം.

കൂടാതെ കെ.ജി.എസ്.എം.എ പ്രകാരം അംഗീകരിച്ചതും മെഡിസെപിൽ എംപാനൽ ചെയ്യാത്തതുമായ ആശുപത്രികളിൽ ചെയ്യുന്ന കരൾമാറ്റിവയ്ക്കൽ മുട്ടുമാറ്റിവയ്ക്കൽ, സി.ആർ.പി, ഐ.സി.ഡി ഡുവൽ ചേംബർ തുടങ്ങിയ സങ്കീർണ ചികിത്സകൾക്ക് അഡ്വാൻസും റീഇംബേഴ്സ്മെന്റും നൽകുന്നതിന് ഒാരോ അപേക്ഷയും പ്രത്യേകം തീരുമാനിക്കും. മെഡിസെപ്പിന്റെ പരിധി കവിഞ്ഞും ചികിത്സാ ചെലവ് വന്നാൽ കെ.ജി.എസ്.എം.എ.യിൽ ഉൾപ്പെടുത്തി റിഇംബേഴ്സ് ചെയ്യുന്നതും പരിഗണിക്കും.


Source link

Related Articles

Back to top button