മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി സ്ഥാനത്തിൽ വിട്ടുവീഴ്ച വേണ്ട; ബിജെപിക്ക് ആർഎസ്എസ് നിർദേശം: നിർണായക തീരുമാനം ഇന്ന്

മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി സ്ഥാനത്തിൽ വിട്ടുവീഴ്ച വേണ്ട; ബിജെപിക്ക് ആർഎസ്എസ് നിർദേശം: നിർണായക തീരുമാനം ഇന്ന് –

മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി സ്ഥാനത്തിൽ വിട്ടുവീഴ്ച വേണ്ട; ബിജെപിക്ക് ആർഎസ്എസ് നിർദേശം: നിർണായക തീരുമാനം ഇന്ന്

ഓൺലൈൻ ഡെസ്‍ക്

Published: November 24 , 2024 07:09 AM IST

1 minute Read

ദേവേന്ദ്ര ഫഡ്നാവിസ്

മുബൈ∙ മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണ ചർച്ചകൾ മഹായുതി സഖ്യത്തിൽ പുരോഗമിക്കവെ മുഖ്യമന്ത്രി സ്ഥാനത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യരുതെന്ന് ആർഎസ്എസ് നേതൃത്വം ബിജെപിയോട് നിർദേശിച്ചതായി വിവരം. മഹായുതിയെ അധികാരത്തിലെത്തിക്കുകയും ബിജെപിയെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർത്തുകയും ചെയ്ത ദേവേന്ദ്ര ഫഡ്‌നാവിസിന്റെ അശ്രാന്ത പരിശ്രമം അംഗീകരിക്കപ്പെടണമെന്നാണ് ആർഎസ്എസ് നിലപാട്. ഫഡ്‌നാവിസ് സംസ്ഥാനത്തുടനീളം വിപുലമായ പ്രചാരണം നടത്തിയിരുന്നു. 64 റാലികളിലാണ് അദ്ദേഹം പങ്കെടുത്തത്. 

ഇതോടെ മുഖ്യമന്ത്രിസ്ഥാനം ബിജെപി ഏറ്റെടുക്കുമെന്ന അഭ്യൂഹം ശക്തമായി. ഏക്നാഥ് ഷിന്‍ഡെ വീണ്ടും മുഖ്യമന്ത്രിയാകാൻ സാധ്യതയില്ലെന്നാണ് വിവരം. നിലവിൽ രണ്ട് ഉപ മുഖ്യമന്ത്രിമാരാണ് സംസ്ഥാനത്തുള്ളത്. ഇതു തുടരണോ എന്ന കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടാകും. ഘടകകക്ഷികളായ ശിവസേന ഷിന്‍ഡെ വിഭാഗം, എൻസിപി അജിത് പവർ വിഭാഗം എന്നിവർക്ക് നൽകേണ്ട മന്ത്രിസ്ഥാനങ്ങളിലും തീരുമാനമെടുക്കണം. നാളെയാണ് ബിജെപിയുടെയും ഘടകകക്ഷികളെയും യോഗം. മറ്റന്നാൾ പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന.

ഒറ്റയ്ക്ക് കേവലഭൂരിപക്ഷത്തിനു 11 സീറ്റുകൾ കുറവുള്ള ബിജെപി മഹാരാഷ്ട്രയിൽ എക്കാലത്തെയും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. മൂന്ന് മഹായുതി പാർട്ടികളുടെയും നിയമസഭാ കക്ഷി നേതാക്കൾ ഇന്ന് മുംബൈയിൽ യോഗം ചേരുമ്പോൾ, സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി ഫഡ്‌നാവിസിനെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഫഡ്‌നാവിസുമായി നല്ല അടുപ്പം പങ്കിടുന്ന അജിത് പവാറും ഏക്നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രിയാകുമെന്ന് വൃത്തങ്ങൾ പറയുന്നു.
ലോക്‌സഭയിലെ മഹായുതി സഖ്യത്തിന്റെ മോശം പ്രകടനത്തെ തുടർന്ന് ഫഡ്‌നാവിസിനെ ഡൽഹിയിലേക്ക് മാറ്റുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തെ പാർട്ടിയുടെ മുഖമായി ഉയർത്തിക്കാട്ടുന്നതിനു പകരം കൂട്ടായ നേതൃത്വത്തെ അവതരിപ്പിക്കാനുള്ള നീക്കവും നടന്നു. മറാത്ത സംവരണ പ്രവർത്തകൻ മനോജ് ജരാങ്കെ പാട്ടീൽ ബ്രാഹ്മണനായ ഫഡ്‌നാവിസിനെ ലക്ഷ്യം വച്ചതും ബിജെപിയെ ആശങ്കയിലാഴ്ത്തിയിരുന്നു.

English Summary:
Maharashtra Government Formation -RSS Pushes for BJP CM in Maharashtra

5us8tqa2nb7vtrak5adp6dt14p-list mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list 4tucsfkeng2u3tvfj6m9t1rh49 mo-news-world-countries-india-indianews mo-politics-leaders-devendrafadnavis mo-news-national-states-maharashtra


Source link
Exit mobile version