KERALAM

പ്രി​യങ്കരം, ആശ്വാസം; വയനാട്ടിൽ പ്രിയങ്കയ്ക്ക് നാലുലക്ഷത്തിലേറെ ഭൂരിപക്ഷം, പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിലിന് ചരിത്രവിജയം

2026​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ന്റെ​ ​സൂ​ച​നാ​ഫ​ല​ക​മെ​ന്ന് ​വി​ശേ​ഷി​പ്പി​ച്ച​ ​ പാ​ല​ക്കാ​ട്,​​​ ​ചേ​ല​ക്ക​ര​ ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പുക​ളി​ൽ​ ​ഇ​ട​തു,​​​ ​വ​ല​തു​ ​മു​ന്ന​ണി​ക​ൾ​ ​സി​റ്റിം​ഗ് ​ സീ​റ്റു​ക​ൾ​ ​നി​ല​നി​റു​ത്തി​ ​ശ​ക്തി​ ​തെ​ളി​യി​ച്ചു.​ ​അ​തേ​സ​മ​യം,​​​ ​പാ​ർ​ല​മെ​ന്റി​ലേ​ക്ക് ​ ക​ന്നി​യ​ങ്കം​ ​കു​റി​ച്ച​ ​പ്രി​യ​ങ്കാ​ ​ഗാ​ന്ധി,​​​ ​വ​യ​നാ​ട് ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ഗംഭീര വി​ജയം ​നേ​ടി​ ​ കേ​ര​ള​ത്തി​ന്റെ​ ​പ്രി​യ​ങ്ക​രി​യാ​യി

പ്രദീപിനെ നെഞ്ചേറ്റി ചേലക്കര ചെങ്കോട്ട

പാലക്കാട്ട് തളർന്നും ചേലക്കരയിൽ വളർന്നും ബി.ജെ.പി

തിരുവനന്തപുരം: രാജ്യമാകെ ഉറ്റു നോക്കിയ വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ തരംഗമായി പ്രിയങ്ക ഗാന്ധി. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ പുണർന്ന് വിവാദപ്പെരുമഴ പെയ്തിറങ്ങിയ പാലക്കാട് നിയമസഭാ മണ്ഡലം. സിറ്റിംഗ് സീറ്റുകളിൽ ഉജ്ജ്വല വിജയം ആവർത്തിച്ചതിന്റെ ആഹ്ളാദത്തിലാണ് യു.ഡി.എഫ്.

അതേസമയം,​ മൂന്ന് പതിറ്റാണ്ടായി ചെങ്കൊടിയെ നെഞ്ചിലേറ്റുന്ന ചേലക്കര നിയമസഭാ സീറ്റിൽ യു.ആർ.പ്രദീപ് നേടിയ വിജയം പിണറായി സർക്കാരിന്റെയും എൽ.ഡി.എഫിന്റെയും മാനം കാത്തു.

പാലക്കാടൻ കോട്ടയിൽ ബി.ജെ.പിക്ക് അടിപതറി. രണ്ടാംസ്ഥാനം നിലനിറുത്താനായെങ്കിലും 2021നെ അപേക്ഷിച്ച് പതിനായിരത്തിലേറെ വോട്ട് സി.കൃഷ്ണകുമാറിന് കുറഞ്ഞു. അതേസമയം, ചേലക്കരയിൽ​ കെ. ബാലകൃഷ്ണനിലൂടെ 9500ലേറ വോട്ട് അധികം നേടി.

വയനാട്ടിൽ പ്രിയങ്കാഗാന്ധി 4,10,931 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കന്നിയങ്കം ജയിച്ചത്. രാഹുൽ ഗാന്ധി മേയിൽ നേടിയ 3,64,422 വോട്ടന്റെ ഭൂരിപക്ഷം മറികടന്നു. പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിലിന് ലഭിച്ചത് മണ്ഡലത്തിലെ റെക്കാ‌ഡ് ഭൂരിപക്ഷമാണ് -18840 വോട്ട്. 2021ൽ ഷാഫി പറമ്പിൽ നേടിയ 3858 എന്ന ഭൂരിപക്ഷത്തിന്റെ ആറിരട്ടിയോളം.

ചേലക്കരയിൽ യു.ആർ.പ്രദീപ് ചെങ്കോട്ട കാത്തത് 12201 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. മേയിലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കെ.രാധാകൃഷ്ണന് മണ്‌ഡലത്തിൽ കിട്ടിയ 5763 വോട്ട് ഭൂരിപക്ഷത്തിന്റെ ഇരട്ടിയോളം. അതേസമയം, 2021ൽ 39400 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ കെ.രാധാകൃഷ്ണൻ ജയിച്ചുകയറിയത്.

ഏശാതെ ഭരണ

വിരുദ്ധ വികാരം

# ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുമെന്ന യു.ഡി.എഫിന്റെ കണക്കുകൂട്ടൽ ശരിയല്ലെന്ന് സ്ഥാപിക്കാൻ ചേലക്കര സീറ്റിലെ വിജയം സർക്കാരിന് തുണയായി

# പാലക്കാട്ട് വെന്നിക്കൊടി പാറിച്ചതും വയനാട്ടിലെ എൽ.ഡി.എഫിന്റെ 2021ലെ ഭൂരിപക്ഷത്തിൽ കാൽ ലക്ഷത്തിലേറെ ഇടിവുണ്ടാക്കാനായതും 2026ൽ അധികാരത്തിലേറാനുള്ള യു.ഡി.എഫിന്റെ മോഹത്തിന് ജീവൻ പകർന്നു

# വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്രം സഹായം നൽകാത്തതും സംസ്ഥാന പാർട്ടിയിലെ തമ്മിലടിയും തിരിച്ചടിയായത്

ബി.ജെ.പിയുടെ കണ്ണ് തുറപ്പിക്കാൻ വഴിയൊരുക്കും

പാളിപ്പോയ

സരിൻ പരീക്ഷണം

# കഴിഞ്ഞ നാലു തിരഞ്ഞെടുപ്പുകളിലും പാലക്കാട്ട് മൂന്നാം സ്ഥാനത്തായിരുന്ന എൽ.ഡി.എഫ്

മുന്നിലെത്താൻ സ്വീകരിച്ച തന്ത്രങ്ങൾ പാളി. കോൺഗ്രസിൽ നിന്നെത്തിയ സരിനിലൂടെ മുന്നേറാമെന്നായിരുന്നു കണക്കുകൂട്ടൽ

# യു.ഡി.എഫ് സ്ഥാനാ‌ത്ഥിയെ അധിക്ഷേപിക്കുന്ന തരത്തിൽ നടത്തിയ ട്രോളി ബാഗിലെ കള്ളപ്പണം കടത്ത് നാടകവും വിദ്വേഷ പത്ര പരസ്യവും സി.പി.എമ്മിനെ തിരിഞ്ഞുകുത്തി

# അതേസമയം,2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാൾ 860 വോട്ട് അധികം സരിന് ലഭിച്ചതിലൂടെ ഇടത് വോട്ടുകളിൽ ചോർച്ചയില്ലെന്ന് സ്ഥാപിക്കാനായി

ബി.ജെ.പിക്ക് തിരിച്ചടി

2021ൽ മെട്രോമാൻ ഇ.ശ്രീധരൻ നേടിയതിൽ നിന്ന് 10671 വോട്ടുകൾ സി.കൃഷ്ണകുമാറിന് കുറഞ്ഞത് ബി.ജെ.പിക്ക് തിരിച്ചടിയായി. ബി.ജെ.പി ഭരിക്കുന്ന പാലക്കാട് നഗരസഭയിൽപ്പോലും ഏഴായിരത്തോളം വോട്ടിന്റെ കുറവുണ്ടായി. സന്ദീപ് വാര്യർ നേതൃത്വത്തെ തള്ളിപ്പറഞ്ഞ് യു.ഡി.എഫിൽ എത്തിയതും സ്ഥാനാർത്ഥിയുടെ കണ്ടു മടുത്ത മുഖവും വോട്ടുകൾ ഭിന്നിപ്പിച്ചെന്നാണ് വിലയിരുത്തൽ. പി.വി.അൻവറിന്റെ ഡി.എം.കെ പാർട്ടി സ്ഥാനാർത്ഥിയായ സുധീറിന് 3920 വോട്ട് ലഭിച്ചു.

പ്രി​യ​ങ്ക​ ​വി​ജ​യി​ച്ച​ത് ​ര​ണ്ട്
ബൂ​ത്തി​ലെ​ ​വോ​ട്ടെ​ണ്ണാ​തെ

ക​ൽ​പ്പ​റ്റ​ ​:​ വ​യ​നാ​ട്ടെ​ ​യു.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​പ്രി​യ​ങ്ക​ ​ഗാ​ന്ധി​യു​ടെ​ ​വി​ജ​യം​ ​പ്ര​ഖ്യാ​പി​ച്ച​ത് ​ര​ണ്ട് ​ബൂ​ത്തു​ക​ളി​ലെ​ ​വോ​ട്ട് ​എ​ണ്ണാ​തെ​യാ​ണ്.​ ​യ​ന്ത്ര​ത്ത​ക​രാ​ർ​ ​കാ​ര​ണ​മാ​ണ് ​ക​ൽ​പ്പ​റ്റ​ ​നി​യോ​ജ​ക​ ​മ​ണ്ഡ​ല​ത്തി​ലെ​ ​മെ​ച്ച​ന​(19),​ ​മേ​പ്പാ​ടി​(159​)​ ​ബൂ​ത്തു​ക​ളി​ലെ​ 1759​ ​വോ​ട്ടു​ക​ൾ​ ​എ​ണ്ണാ​ൻ​ ​സാ​ധി​ക്കാ​താ​യ​ത്.​ 410931​ ​വോ​ട്ടി​ന്റെ​ ​ഭൂ​രി​പ​ക്ഷം​ ​പ്രി​യ​ങ്ക​യ്ക്ക് ​ഉ​ള്ള​തി​നാ​ൽ​ ​ര​ണ്ട് ​ബൂ​ത്തു​ക​ളി​ലെ​ ​വോ​ട്ടു​ ​നി​ല​ ​നി​ർ​ണാ​യ​ക​മ​ല്ലാ​ത്ത​തി​നാ​ലാ​ണ് ​വി​വി​ ​പാ​റ്റും​ ​എ​ണ്ണാ​തെ​ ​വി​ജ​യി​യാ​യി​ ​പ്ര​ഖ്യാ​പി​ച്ച​ത്.​ ​ഈ​ ​വോ​ട്ടു​ക​ൾ​ ​സം​ബ​ന്ധി​ച്ച് ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ൻ​ ​വൈ​കാ​തെ​ ​തീ​രു​മാ​നമെടുക്കും.


Source link

Related Articles

Back to top button