KERALAMLATEST NEWS

വയനാടിന്റെ പ്രിയങ്കരി പ്രിയങ്ക

കൽപ്പറ്റ: വയനാട്ടിൽ കേമി പ്രിയങ്ക തന്നെ. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിൽ 3,64,422 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രാഹുൽഗാന്ധി വിജയിച്ചത്. ഈ ഉപതിരഞ്ഞെടുപ്പിൽ കന്നി അങ്കത്തിൽ സഹോദരിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ പ്രിയാങ്ക ഗാന്ധി നേടിയത് 4,10931 വോട്ടിന്റെ ഭൂരിപക്ഷം. രാഹുലിനെക്കാൾ 46,509 വോട്ട് പ്രിയങ്ക അധികം നേടി

. 2019ൽ 4,31,770 വോട്ടിന്റെ ഭൂരിപക്ഷമാണ് രാഹുൽഗാന്ധിക്ക് ഉണ്ടായത്. ഈ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥി സത്യൻ മൊകേരിക്ക് ലഭിച്ചതാകട്ടെ 2,11,407 വോട്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആനി രാജ നേടിയത് 2,83,023(26.09%) വോട്ടാണ്. ഈ തിരഞ്ഞെടുപ്പിൽ സത്യൻ മൊകേരിക്ക് ആനി രാജയെക്കാൾ 71616 വോട്ടിന്റെ കുറവ്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കൂടിയായ കെ.സുരേന്ദ്രൻ കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിൽ 1,41,045(13.00%)നേടിയപ്പോൾ ഇത്തവണ രമ്യ ഹരിദാസിന് 109202 വോട്ടാണ് ലഭിച്ചത്. വൻ കുറവ് ഇവിടെയുമുണ്ടായി. ഇത്തവണ പോളിംഗ് 64.72ശതമാനമായി കുറഞ്ഞപ്പോൾ യു.ഡി.എഫ് വളരെ കൃത്യമായി പറഞ്ഞിരുന്നത് വോട്ട് ചോർച്ച എൽ.ഡി.എഫ്, എൻ.ഡി.എ ക്യാമ്പുകളിൽ നിന്നാണെന്നാണ്. അത് ശരി വയ്ക്കുന്നതായിരുന്നു തിരഞ്ഞെടുപ്പ് ഫലം. തിരഞ്ഞെടുപ്പിന് മുമ്പ് അഞ്ച് ലക്ഷത്തിലേറെ ഭൂരിപക്ഷം പ്രിയങ്കയ്ക്ക് ലഭിക്കുമെന്ന് യു.ഡി.എഫ് പറഞ്ഞു.എട്ട് ശതമാനം പോളിംഗ് കുറഞ്ഞപ്പോൾ ഭൂരിപക്ഷം നാല് ലക്ഷം ലഭിക്കുമെന്ന് തിരുത്തി.അത് ശരിയായി.

കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിൽ 14,62,423 വോട്ടർമാരായിരുന്നു വയനാട് ലോക്സഭാ മണ്ഡലത്തിൽ . ഉപതിരഞ്ഞെടുപ്പിൽ അത് 14,71,742 ആയി ഉയർന്നു. 9,319 വോട്ടർമാർ കൂടുതൽ.2014 ൽ 20,870 വോട്ടിനാണ് യു.ഡി.എഫിലെ എം.ഐ.ഷാനവാസിനോട് സത്യൻ മൊകേരി പരാജയപ്പെട്ടത്ത്. പൊതു തിരഞ്ഞെടുപ്പിൽ 72.92 ശതമാനമായിരുന്നു പോളിംഗ് . 2019ൽ 80.33 ശതമാനവും.സത്യൻമൊകേരിക്ക് വൻ തോതിൽ വോട്ടുചോർച്ച വന്നത് മുന്നണിയിൽ ചർച്ചയായിട്ടുണ്ട്. മണ്ഡലത്തിൽ നോട്ടയും നില മെച്ചപ്പെടുത്തി..


Source link

Related Articles

Back to top button