കുപ്രചാരണങ്ങളെ ജനം തള്ളി: മുഖ്യമന്ത്രി

തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാരിന്റെ ജനപിന്തുണ കൂടുതൽ ദൃഢമാക്കുന്നതാണ് നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഫലങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണ വിരുദ്ധവികാരമെന്ന പ്രചാരണം ലവലേശം പോലും ജനങ്ങളെ സ്വാധീനിച്ചിട്ടില്ലെന്നും വിവാദ,​ നുണ പ്രചാരകരെ മുഖവിലയ്ക്കെടുത്തില്ലെന്നും ഫലം വ്യക്തമാക്കുന്നു. സംഘടിതമായ കുപ്രചാരണങ്ങളെ തള്ളിക്കളഞ്ഞാണ് ജനങ്ങൾ ചേലക്കര നിയോജക മണ്ഡലത്തിൽ എൽ.ഡി.എഫിന് തിളങ്ങുന്ന വിജയം നൽകിത്. പാലക്കാട്ട് മുൻ തിരഞ്ഞെടുപ്പിലേതിനേക്കാൾ കൂടുതൽ വോട്ടർമാർ എൽ.ഡി.എഫിനൊപ്പം അണിനിരന്നു. ഇനിയുള്ള നാളുകളിൽ വികസന -ക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ടു കൊണ്ടു പോകുന്നതിന് വർധിച്ച ഊർജ്ജം നൽകുന്നതാണ് ഈ ജനവിധി.


Source link
Exit mobile version