KERALAMLATEST NEWS
ഇടതു മുന്നണിക്ക് വയനാട്ടിൽ 71,000 വോട്ട് കുറഞ്ഞു

കൽപ്പറ്റ:. പോളിംഗ് കഴിഞ്ഞയുടൻ യു.ഡി.എഫ് ഒരു കാര്യം വെട്ടിത്തുറന്ന് പറഞ്ഞു.വോട്ട് ചെയ്യാത്തവർ. ഇടതുമുന്നണിയും എൻ.ഡി.എയുമാണെന്ന്. അത് ശരിയാണെന്ന് വന്നു. ഇടതുമുന്നണി സ്ഥാനാർത്ഥി സത്യൻ മൊകേരിക്കും എൻ.ഡി.എ സ്ഥാനാർത്ഥി നവ്യ ഹരിദാസിനും പാർട്ടി വോട്ടുകൾ പോലും ലഭിച്ചില്ല. കെട്ടിവച്ച കാശ് പോലും ബി.ജെ.പിക്ക് നഷ്ടമാകുന്ന സ്ഥിതി. 70,000 വോട്ടിന്റെ കുറവാണ് മണ്ഡലത്തിൽ എൽ.ഡി.എഫിന് ഉണ്ടായത്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 2,83,023 വോട്ടാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന ആനി രാജയ്ക്ക് ലഭിച്ചിരുന്നത്. ഇത്തവണ സത്യൻ മൊകേരിക്ക് 2,11,4 07 വോട്ടാണ് ലഭിച്ചത്. 71,616 വോട്ടിന്റെ കുറവ്. 2019ൽ രാഹുൽ തരംഗം ആഞ്ഞടിച്ചപ്പോൾ പോലും 2, 74 ,597 വോട്ട് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന പി.പി. സുനീറിന് ലഭിച്ചിരുന്നു.
Source link