‘എൻഡിഎയ്ക്ക് ചരിത്രപരമായ അധികാരം നൽകിയതിനു നന്ദി; ഈ വാത്സല്യവും ഊഷ്മളതയും സമാനതകളില്ലാത്തത്’
വികസനവും സദ്ഭരണവും വിജയിക്കുന്നു; മഹാരാഷ്ട്രയിലെ വാത്സല്യവും ഊഷ്മളതയും സമാനതകളില്ലാത്തതെന്ന് പ്രധാനമന്ത്രി – “Development is Winning”: PM Modi Celebrates NDA’s Maharashtra Election Victory | Maharashtra Assembly Election | Maharashtra Election Results 2024 | Latest news | Malayala Manorama Online News
‘എൻഡിഎയ്ക്ക് ചരിത്രപരമായ അധികാരം നൽകിയതിനു നന്ദി; ഈ വാത്സല്യവും ഊഷ്മളതയും സമാനതകളില്ലാത്തത്’
| Maharashtra Assembly Election Results 2024
ഓൺലൈൻ ഡെസ്ക്
Published: November 23 , 2024 06:23 PM IST
1 minute Read
നരേന്ദ്ര മോദി (Photo by Gavriil GRIGOROV / POOL / AFP)
ന്യൂഡൽഹി∙ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിന്റെ (എൻഡിഎ) പ്രകടനത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്രയിൽ വികസനം വിജയിക്കുന്നുവെന്നാണ് മോദി എക്സിൽ കുറിച്ചത്.
‘‘വികസനം വിജയിക്കുന്നു, സദ്ഭരണം വിജയിക്കുന്നു, ഞങ്ങൾ ഇനിയും ഒരുമിച്ച് ഉയരത്തിൽ കുതിക്കും. എൻഡിഎയ്ക്ക് ചരിത്രപരമായ അധികാരം നൽകിയതിനു മഹാരാഷ്ട്രയിലെ എന്റെ സഹോദരി സഹോദരന്മാർക്ക്, പ്രത്യേകിച്ച് സംസ്ഥാനത്തെ യുവജനങ്ങൾക്കും സ്ത്രീകൾക്കും ഹൃദയംഗമമായ നന്ദി. ഈ വാത്സല്യവും ഊഷ്മളതയും സമാനതകളില്ലാത്തതാണ്’’ – പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
ജാർഖണ്ഡിൽ ജെഎംഎം നയിക്കുന്ന സഖ്യത്തെ അഭിനന്ദിച്ച മോദി എൻഡിഎയ്ക്ക് വോട്ട് ചെയ്തവർക്ക് നന്ദി അറിയിച്ചു. ജാർഖണ്ഡിലെ ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ എന്നും മുന്നിൽ കാണുമെന്നും അദ്ദേഹം അറിയിച്ചു. ‘‘എൻഡിഎയുടെ ജനോപകാരപ്രദമായ ശ്രമങ്ങൾ എല്ലായിടത്തും പ്രതിധ്വനിക്കുന്നു. വിവിധ ഉപതിരഞ്ഞെടുപ്പുകളിൽ എൻഡിഎ സ്ഥാനാർഥികളെ അനുഗ്രഹിച്ചതിനു വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് ഞാൻ നന്ദി പറയുന്നു. അവരുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും നിറവേറ്റുന്നത് ഞങ്ങൾ ഉപേക്ഷിക്കില്ല’’ – മോദി എക്സിൽ കുറിച്ചു.
English Summary:
Narendra Modi says about NDA’s Maharashtra Election Victory – Prime Minister Narendra Modi expresses gratitude for the NDA’s strong performance in recent elections. He highlights the victory in Maharashtra, emphasizing development and goodwill as key factors.
76ocff9t9ndm2jb6aekfd4ph8p mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-politics-leaders-narendramodi mo-politics-elections-maharashtraassemblyelection2024 mo-news-national-states-maharashtra
Source link