‘മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതം, ജാർഖണ്ഡിൽ ജലവും വനവും ഭൂമിയും സംരക്ഷിക്കുന്നതിന്റെ വിജയം’
‘മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതം, ജാർഖണ്ഡിൽ ജലവും വനവും ഭൂമിയും സംരക്ഷിക്കുന്നതിന്റെ വിജയം’
| Maharashtra Assembly Election Results – 2024
ഓൺലൈൻ ഡെസ്ക്
Published: November 23 , 2024 06:49 PM IST
1 minute Read
രാഹുൽ ഗാന്ധി ചിത്രം∙ രാഹുൽ ആർ.പട്ടം.
ന്യൂഡൽഹി∙ മഹാരാഷ്ട്രയിൽ നിന്നുള്ള തിരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തോൽവി വിശദമായി വിശകലനം ചെയ്യുമെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. പിന്തുണ നൽകിയ സംസ്ഥാനത്തെ എല്ലാ വോട്ടർമാർക്കും പ്രവർത്തകരുടെ കഠിനാധ്വാനത്തിനും രാഹുൽ നന്ദി പറഞ്ഞു.
झारखंड के लोगों का INDIA को विशाल जनादेश देने के लिए दिल से धन्यवाद। मुख्यमंत्री हेमंत सोरेन जी, कांग्रेस और झामुमो के सभी कार्यकर्ताओं को इस विजय के लिए हार्दिक बधाई और शुभकामनाएं।प्रदेश में गठबंधन की यह जीत संविधान के साथ जल-जंगल-ज़मीन की रक्षा की जीत है।महाराष्ट्र के नतीजे…— Rahul Gandhi (@RahulGandhi) November 23, 2024
ഇന്ത്യ സഖ്യത്തിനു വലിയ ജനവിധി നൽകിയതിനു ജാർഖണ്ഡിലെ ജനങ്ങൾക്ക് രാഹുൽ നന്ദി പറഞ്ഞു. വിജയത്തിനു മുഖ്യമന്ത്രി ഹേമന്ത് സോറനും എല്ലാ കോൺഗ്രസ്, ജെഎംഎം പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും എന്നാണ് രാഹുൽ എക്സിൽ കുറിച്ചത്. ഇന്ത്യാസഖ്യം നേടിയ വിജയം ഭരണഘടനയോടൊപ്പം ജലവും വനവും ഭൂമിയും സംരക്ഷിക്കുന്നതിന്റെ വിജയമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
English Summary:
Maharashtra- Jharkhand Election 2024 – Maharashtra Election Results Unexpected, Says Rahul Gandhi
mo-news-common-malayalamnews mo-politics-leaders-rahulgandhi 5us8tqa2nb7vtrak5adp6dt14p-list mo-politics-parties-indiannationaldevelopmentalinclusivealliance 2lcov222d4t4v0h9pee40ddav6 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-politics-leaders-hemantsoren mo-politics-parties-jmm mo-politics-elections-maharashtraassemblyelection2024 mo-politics-elections-jharkhandassemblyelection2024
Source link