INDIA

മുഖ്യമന്ത്രിയോ അതോ അധ്യക്ഷനോ ? ഫഡ്നാവിസിന്റെ നോട്ടം എങ്ങോട്ട് ! ഇനിയും വരുമോ മഹാ നീക്കങ്ങൾ

മുഖ്യമന്ത്രിയോ അതോ അധ്യക്ഷനോ ? ഫഡ്നാവിസിന്റെ നോട്ടം എങ്ങോട്ട് ! ഇനിയും വരുമോ മഹാ നീക്കങ്ങൾ – Maharashtra Assembly Election | Maharashtra Election Results 2024 | Malayala Manorama Online News

മുഖ്യമന്ത്രിയോ അതോ അധ്യക്ഷനോ ? ഫഡ്നാവിസിന്റെ നോട്ടം എങ്ങോട്ട് ! ഇനിയും വരുമോ മഹാ നീക്കങ്ങൾ
​|​​​ Maharashtra Assembly Election Results 2024

ഓൺലൈൻ ഡെസ്ക്

Published: November 23 , 2024 07:16 PM IST

1 minute Read

മഹാരാഷ്ട്ര നിയമസഭാ തിര‍ഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന്റെ വിജയം പരസ്പരം മധുരം കൈമാറി ആഘോഷിക്കുന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും. (Photo: PTI)

മുംബൈ ∙ മിന്നുന്ന വിജയത്തോടെ തുടർഭരണം ഉറപ്പിച്ച മഹായുതി (എൻഡിഎ) സഖ്യത്തിൽ മുഖ്യമന്ത്രി പദത്തിനായി ചരടുവലികൾ. മുന്നണിയിൽ നൂറിലേറെ സീറ്റുകൾ നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ഒറ്റയ്ക്ക് കേവലഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിലാണ് സഖ്യകക്ഷിയായ ശിവസേന ഷിൻഡെ വിഭാഗം മുഖ്യമന്ത്രി സ്ഥാനത്തിനായി ശ്രമം നടത്തുമെന്ന സൂചന ലഭിക്കുന്നത്. അൻപതിലേറെ സീറ്റുകളിലാണ് ശിവസേന ഷിൻഡെ വിഭാഗം മുന്നിലുള്ളത്. മുഖ്യമന്ത്രി പദം ലക്ഷ്യമിട്ട് മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് കരുനീക്കങ്ങൾ ആരംഭിച്ചിട്ടുണ്ടെങ്കിലും അത്ര എളുപ്പമാവില്ല കാര്യങ്ങൾ എന്നാണ് സൂചന. മഹായുതിയിലെ മാത്രമല്ല സ്വന്തം പാർട്ടിയിലെ മുഖ്യമന്ത്രി മോഹങ്ങൾക്കു കൂടി തടയിട്ടാൽ മാത്രമേ ഫഡ്നാവിസിന് സാധ്യതയുള്ളു.

∙ ഇനി ഷിൻഡെ തുടരുമോ ? 

മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നതിനാൽ മുഖ്യമന്ത്രി പദത്തിനുള്ള സ്വാഭാവിക സ്ഥാനാർഥി ഏകനാഥ് ഷിൻഡെയാണെന്ന് ശിവസേന എംഎൽഎ സഞ്ജയ് ഷിർസത് വ്യക്തമാക്കി. സഖ്യകക്ഷികൾ ഒറ്റക്കെട്ടായി മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന് ദേവേന്ദ്ര ഫഡ്നാവിസിനു വേണ്ടി പ്രചാരണം നയിച്ച പ്രവീൺ ദാരേക്കർ പറഞ്ഞു. വോട്ടെടുപ്പിനു പിന്നാലെ ഫഡ്നാവിസ് ആർഎസ്എസ് മേധാവി മോഹൻ ഭാഗവതുമായി കൂടികാഴ്ച നടത്തിയിരുന്നു. ബിജെപി സഖ്യം ഭരണത്തിലെത്തിയാൽ മുഖ്യമന്ത്രി പദത്തിനായി ആർഎസ്എസ് മേധാവിയുടെ പിന്തുണ തേടാനാണ് ഫഡ്നാവിസ് എത്തിയതെന്ന് വിലയിരുത്തലുണ്ടായിരുന്നു.
∙ പവർ വീണ്ടും അജിത് പവാറിന് കിട്ടുമോ 

മുഖ്യമന്ത്രിപദം മറ്റു കക്ഷികൾക്കു വിട്ടു നൽകാൻ ബിജെപി തയാറാകില്ലെന്നാണ് റിപ്പോർട്ടുകൾ. ദേവേന്ദ്ര ഫഡ്നാവിസാണ് മുഖ്യമന്ത്രി പദത്തിലേക്ക് മുൻപന്തിയിലുള്ള പേരെങ്കിലും സമവായ സ്ഥാനാർഥി എന്ന നിലയിൽ മറ്റു പേരുകൾ ഉയർന്നു വരുമോയെന്ന് വ്യക്തമല്ല. മുഖ്യമന്ത്രിപദം ലഭിച്ചില്ലെങ്കിൽ കഴിഞ്ഞ തവണത്തേതിനു സമാനമായി, ബിജെപിയുമായി ഇടഞ്ഞുനിൽക്കുന്ന എൻസിപി അജിത് പവാർ പക്ഷത്തെയും ഒപ്പം കൂട്ടി മഹാ വികാസ് അഘാഡി സഖ്യവുമായി വിലപേശലിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. തിരഞ്ഞെടുപ്പിലെ തിരിച്ചടി ഭയന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയിൽ നിന്ന് അജിത് പവാറിനെ ഒഴിവാക്കിയിരുന്നു.

English Summary:
Maharashtra Assembly Election Results 2024 – Chief Minister or Speaker? Where does Fadnavis’ focus lie?

3ieb5oqlclqnt19uk9ldtk7dem 5us8tqa2nb7vtrak5adp6dt14p-list mo-politics-leaders-eknathshinde 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-politics-elections-maharashtra-lok-sabha-election-results-2024- mo-politics-leaders-devendrafadnavis mo-politics-parties-shivsena


Source link

Related Articles

Back to top button