WORLD

ഐസിസിയുടെ അറസ്റ്റ് വാറന്റ്; രാജ്യത്തെത്തി‌യാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന സൂചന നൽകി യു.കെ.


ലണ്ടന്‍: അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറന്റ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി യു.കെയിലെത്തുന്ന പക്ഷം അദ്ദേഹത്തെ അറസ്റ്റ് ചെയ്‌തേക്കാമെന്ന സൂചന നല്‍കി യു.കെ.സര്‍ക്കാര്‍. യുദ്ധക്കുറ്റങ്ങളുടെ പേരിലാണ് നെതന്യാഹുവിനെതിരേ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐ.സി.സി.) വ്യാഴാഴ്ച അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഇസ്രയേല്‍ മുന്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റിനെതിരേയും അറസ്റ്റ് വാറന്റുണ്ട്. ഗാസയിലെ സാധാരണക്കാരായ മനുഷ്യര്‍ക്ക് ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളെല്ലാം ബോധപൂര്‍വം നിഷേധിച്ച്, നെതന്യാഹുവും ഗാലന്റും യുദ്ധക്കുറ്റം ചെയ്‌തെന്ന് മൂന്നംഗ ജഡ്ജിങ് പാനല്‍ ഏകപക്ഷീയമായി വിധിച്ചു. ഗാസയില്‍ നടത്തിയ കൊലപാതകങ്ങളും പീഡനങ്ങളും മനുഷ്യരാശിക്കുനേരേയുള്ള കുറ്റകൃത്യമാണെന്നും വ്യക്തമാക്കി. നെതന്യാഹുവിന്റെ പേരില്‍ ഐ.സി.സി. ചീഫ് പ്രോസിക്യൂട്ടര്‍ കരീം നേരത്തേ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അതിന്മേല്‍ വിചാരണ നടക്കവേയാണ് കോടതിവിധി. 2023 ഒക്ടോബര്‍ ഏഴിന്റെ ഇസ്രയേല്‍ ആക്രമണവുമായി ബന്ധപ്പെട്ട് ഹമാസ് നേതാക്കള്‍ക്കെതിരേയും അറസ്റ്റ് വാറന്റുണ്ട്


Source link

Related Articles

Back to top button