വയനാടിന് മാനദണ്ഡം പാലിച്ച് സഹായം നൽകുമെന്ന് കേന്ദ്രം

കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ സഹായമനുവദിക്കാൻ നടപടി പുരോഗമിക്കുകയാണെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. പുനരധിവാസ-പുനരുദ്ധാരണ പദ്ധതികൾക്ക് 2219.033 കോടി രൂപ കണക്കാക്കിയാണ് സംസ്ഥാനം റിപ്പോർട്ട് നൽകിയത്. മാനദണ്ഡം പാലിച്ച് സഹായം നൽകും.

ദേശീയ ദുരന്തനിവാരണ ഫണ്ടിൽ നിന്ന് 153.467 കോടി രൂപ നൽകാൻ നവംബർ 16ന് ചേർന്ന ഉന്നതതല സമിതിയോഗം അനുമതി നൽകി. താത്കാലിക പുനരധിവാസത്തിന് 214.68 കോടിയുടെ അധികസഹായം ആവശ്യപ്പെട്ട് സംസ്ഥാനം അപേക്ഷ നൽകിയത് ആഗസ്റ്റ് 19നാണ്. ഒക്ടോബർ ഒന്നിന് ആഭ്യന്തര സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ദേശീയ എക്‌സിക്യുട്ടീവ് കമ്മിറ്റി മുമ്പാകെ കേന്ദ്രസംഘം റിപ്പോർട്ട് സമർപ്പിച്ചു. തുടർന്നാണ് 153.467 കോടി അനുവദിച്ചത്.

ആകാശമാർഗമുള്ള രക്ഷാദൗത്യം,​ ഭക്ഷണവിതരണം,​ പാറയുംമറ്റും നീക്കാൻ യന്ത്രങ്ങൾ ഉപയോഗിച്ചതിന്റെ ചെലവ് എന്നിവയ്ക്കാണ് ഫണ്ട് നൽകിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ദുരന്ത നിവാരണവിഭാഗം ഡയറക്ടർ ആഷിഷ് വി. ഗവായ് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ വിവരങ്ങൾ.

ഹ​ർ​ത്താ​ൽ​ ​മ​റ്റൊ​രു
ദു​ര​ന്തം​:​ ​ഹൈ​ക്കോ​ട​തി

​ ​സ​ർ​ക്കാ​രി​നും​ ​പ്ര​തി​പ​ക്ഷ​ത്തി​നും​ ​വി​മ​ർ​ശ​നം
കൊ​ച്ചി​:​ ​വ​യ​നാ​ടി​നോ​ടു​ള്ള​ ​കേ​ന്ദ്ര​ ​അ​വ​ഗ​ണ​ന​യി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച് ​എ​ൽ.​ഡി.​എ​ഫും​ ​യു.​ഡി.​എ​ഫും​ ​ന​ട​ത്തി​യ​ ​ഹ​ർ​ത്താ​ൽ​ ​മ​റ്റൊ​രു​ ​ദു​ര​ന്ത​മെ​ന്ന് ​ഹൈ​ക്കോ​ട​തി​യു​ടെ​ ​രൂ​ക്ഷ​ ​വി​മ​ർ​ശ​നം.​ ​കോ​ട​തി​ ​വെ​റു​തെ​യി​രി​ക്കു​മെ​ന്ന് ​ക​രു​ത​രു​തെ​ന്ന് ​മു​ന്ന​റി​യി​പ്പും​ ​ന​ൽ​കി.​ ​വ​യ​നാ​ട് ​പു​ന​ർ​നി​ർ​മ്മാ​ണ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​സ്വ​മേ​ധ​യാ​ ​എ​ടു​ത്ത​ ​കേ​സാ​ണ് ​പ​രി​ഗ​ണി​ച്ച​ത്.
ഇ​ത്ത​രം​ ​സാ​മൂ​ഹ്യ​വി​രു​ദ്ധ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല.​ ​ദൈ​വ​ത്തി​ന്റെ​ ​സ്വ​ന്തം​ ​നാ​ടാ​യ​ ​കേ​ര​ള​ത്തി​ൽ​ ​എ​ന്താ​ണ് ​ന​ട​ക്കു​ന്ന​തെ​ന്ന് ​ദൈ​വ​ത്തി​നു​പോ​ലും​ ​അ​റി​യാ​ത്ത​ ​അ​വ​സ്ഥ​യാ​ണ്.​ ​ഈ​ ​നാ​ട്ടി​ലേ​ക്ക് ​ഏ​തെ​ങ്കി​ലും​ ​വി​ദേ​ശ​സ​ഞ്ചാ​രി​ ​എ​ത്തു​മോ​യെ​ന്നും​ ​ജ​സ്റ്റി​സ് ​ഡോ.​ ​എ.​കെ.​ ​ജ​യ​ശ​ങ്ക​ര​ൻ​ ​ന​മ്പ്യാ​ർ,​ ​ജ​സ്റ്റി​സ് ​കെ.​വി.​ ​ജ​യ​കു​മാ​ർ​ ​എ​ന്നി​വ​ര​ട​ങ്ങി​യ​ ​ഡി​വി​ഷ​ൻ​ബെ​ഞ്ച് ​ചോ​ദി​ച്ചു.​ ​മു​ണ്ട​ക്കൈ,​ ​ചൂ​ര​ൽ​മ​ല​ ​ഉ​രു​ൾ​പൊ​ട്ട​ൽ​ ​ദേ​ശീ​യ​ദു​ര​ന്ത​മ​ല്ലെ​ന്ന​ ​നി​ല​പാ​ടി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച് ​ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു​ ​ഹ​ർ​ത്താ​ൽ.
ജ​ന​വി​രു​ദ്ധ​ ​ന​ട​പ​ടി​ക​ളി​ൽ​ ​നി​ന്ന് ​വി​ട്ടു​നി​ൽ​ക്കാ​ൻ​ ​ഇ​നി​യെ​ങ്കി​ലും​ ​സ​ർ​ക്കാ​ർ​ ​ത​യ്യാ​റാ​വ​ണം.​ ​മി​ന്ന​ൽ​ ​ഹ​ർ​ത്താ​ൽ​ ​ന​ട​ത്തി​ല്ലെ​ന്ന​ ​പ്ര​തി​പ​ക്ഷ​ത്തി​ന്റെ​ ​ഉ​റ​പ്പും​ ​പാ​ഴാ​യി.​ ​ഹ​ർ​ത്താ​ലി​ന് 15​ ​ദി​വ​സം​ ​മു​ൻ​പ് ​നോ​ട്ടീ​സ് ​ന​ൽ​ക​ണം.​ ​ഇ​തെ​ല്ലാം​ ​ക​ണ്ടി​ട്ട് ​സ​ഹ​താ​പ​വും​ ​അ​ദ്ഭു​ത​വും​ ​തോ​ന്നു​ന്നു.

പാ​വ​ങ്ങ​ളെ​ ​ജോ​ലി​ ​ചെ​യ്ത്
ജീ​വി​ക്കാ​നും​ ​വി​ടി​ല്ലേ?
(​കോ​ട​തി​യു​ടെ​ 5​ ​ചോ​ദ്യം)

1​ ​ആ​ളു​ക​ളെ​ ​ബു​ദ്ധി​മു​ട്ടി​ക്കാ​മെ​ന്ന​ല്ലാ​തെ​ ​ഹ​ർ​ത്താ​ൽ​കൊ​ണ്ട് ​എ​ന്താ​ണ് ​നേ​ട്ടം
2​ ​ദു​ര​ന്ത​ത്തി​ൽ​പ്പെ​ട്ട​വ​രെ​ ​ജോ​ലി​ക്കു​പോ​യി​ ​ജീ​വി​ക്കാ​നും​ ​അ​നു​വ​ദി​ക്കി​ല്ലേ
3​ ​ഭ​യ​ത്തെ​യും​ ​നി​സ​ഹാ​യ​ത​യേ​യും​ ​ചൂ​ഷ​ണം​ ​ചെ​യ്യു​ക​യാ​ണോ
4​ ​കേ​ന്ദ്ര​ത്തി​നെ​തി​രെ​ ​ഹ​ർ​ത്താ​ൽ​ ​ന​ട​ത്തി​യാ​ൽ​ ​സ​ഹാ​യം​ ​കി​ട്ടു​മോ
5​ ​ജ​ന​ങ്ങ​ളോ​ട് ​ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള​വ​ർ​ ​ഹ​ർ​ത്താ​ൽ​ ​ന​ട​ത്തു​മോ


Source link
Exit mobile version