CINEMA

മലയാളത്തിൽ ഈ സിനിമ ചരിത്രം സൃഷ്ടിക്കും: മമ്മൂട്ടി–മോഹൻലാൽ ചിത്രത്തിന്റെ സഹ നിർമാതാവ് പറയുന്നു

മലയാളത്തിൽ ഈ സിനിമ ചരിത്രം സൃഷ്ടിക്കും: മമ്മൂട്ടി–മോഹൻലാൽ ചിത്രത്തിന്റെ സഹ നിർമാതാവ് പറയുന്നു | Mammootty Mohanlal

മലയാളത്തിൽ ഈ സിനിമ ചരിത്രം സൃഷ്ടിക്കും: മമ്മൂട്ടി–മോഹൻലാൽ ചിത്രത്തിന്റെ സഹ നിർമാതാവ് പറയുന്നു

മനോരമ ലേഖകൻ

Published: November 23 , 2024 12:12 PM IST

Updated: November 23, 2024 12:31 PM IST

2 minute Read

കുഞ്ചാക്കോ ബോബനും മഹേഷ് നാരായണനും മമ്മൂട്ടിക്കും ഫഹദിനുമൊപ്പം സി.ആർ. സലിം

ഇന്ത്യൻ സിനിമാ പ്രേമികൾ തന്നെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് മമ്മൂട്ടിയെയും മോഹൻലാലിനെയും പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം. ശ്രീലങ്കയിൽ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ കോ പ്രൊഡ്യൂസർ ആയ സി.ആർ. സലിം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചൊരു കുറിപ്പ് ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഈ ചിത്രം മലയാള സിനിമാ ഇൻഡസ്ട്രിയിൽ ഒരു ചരിത്രമാകുമെന്ന് സലിം പറയുന്നു.
‘‘മലയാള സിനിമ ചരിത്രത്തിലെ നിർണായക പുലരിയാണിന്ന്. ഇന്ത്യയുടെ കണ്ണുനീർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പഴയ സിലോണിന്റെ പ്രൗഢിയോടെ വിലസുന്ന പുതിയ ശ്രീലങ്കയിലാണ് ഞാനിന്നുള്ളത്. വളരെ കാലത്തെ ചിന്തയുടെ, ചർച്ചയുടെ പൂർത്തീകരണമെന്നോണം എന്റെ മറ്റൊരു വലിയ സിനിമയുടെ സ്വപ്നത്തിനാണിന്ന് ക്ലാപ്പടിച്ചത്. ഒരു വശത്ത് നടനവൈഭവത്തിന്റെ പൂർത്തീകരണം ലാലേട്ടനും മറുവശത്ത് മലയാള സിനിമയിലെ അഭിനയഗജവീരൻ മമ്മുക്കയും.

പാൻ ഇന്ത്യൻ സെലിബ്രറ്റിയുടെ തലയെടുപ്പതുമില്ലാതെ ഫഹദും ലാളിത്യത്തിന്റെ ഭാവമായി ചാക്കോച്ചനും മഹേഷ് നാരായണെന്ന ജീനിയസിന്റെ ഭാവനയിൽ ക്യാമറയ്ക്ക് മുന്നിൽ പകർന്നാടുന്നു. ലാലേട്ടനുമായി വളരെ കാലത്തെ പരിചയമൊന്നുമില്ല പക്ഷേ ഞെട്ടിച്ചുകളഞ്ഞു. ലൈറ്റ് ബോയി മുതൽ സഹതാരങ്ങളോടുവരയുള്ള അദ്ദേഹത്തിന്റെ പെരുമാറ്റരീതി ശരിക്കും കണ്ടു പഠിക്കാനുണ്ട്.

എളിമത്വത്തോടെയുള്ള സംസാരവും മോനേയെന്നുള്ള വിളിയും ആ വലിയ നടനെ കൂടുതൽ മനോഹരമാക്കുന്നു, വലുതാക്കുന്നു. ഒരു പാട് നന്മകൾ മനസ്സിൽ സൂക്ഷിക്കുന്ന എന്നാൽ പ്രകടപ്പിക്കാൻ വിമുഖത കാണിക്കുന്ന, നോട്ടംകൊണ്ടും ഭാവംകൊണ്ടും നമ്മെ ഭയപ്പെടുത്തുന്നുവെന്ന് തോന്നിപ്പിക്കുന്ന അഭിനയകൊടുമുടി മമ്മുട്ടി അടിമുടി നമ്മളെ തെറ്റിദ്ധരിപ്പിച്ചുകളയുന്ന വ്യക്തിത്വമാണ്. പക്ഷേ അടുത്തറിയുമ്പോഴാണ് ലാളിത്യവും സ്നേഹവും സഹായ മനസ്ഥിതിയും നമുക്ക് മനസിലാവുക. ഒരു ചെറുപുഞ്ചിരി കൊണ്ട് ആ മനസ്സ് ആരേയും കീഴ്പ്പെടുത്തികളയും.

ചാക്കോച്ചന്റെ തമാശകളും എന്റെ ചെറിയ വീഴ്ചകൾ ചൂണ്ടികാട്ടി ഹാസ്യത്തിന്റെ മേൻപൊടിയിൽ അവതരിപ്പിക്കുന്ന‌ ഫ്ലക്സിബിൾ നടൻ സെറ്റിലെ പുണ്യം തന്നെയാണ്. അന്യഭാഷ ചിത്രങ്ങളിലൂടെ മലയാളത്തിന്റെ അഭിമാനമായി മാറിയ ഫഹദ് ഫാസിൽ ഇണക്കങ്ങളും പിണക്കങ്ങളും മറനീക്കി സലീമിക്കായെന്ന വിളിയോടെ ചേർത്ത് പിടിച്ച് ആത്മബന്ധത്തിന്റെ അനുഭൂതി പകർന്ന് നൽകുന്ന ആത്മവിശ്വാസം ചെറുതൊന്നുമല്ല. തൊട്ടതെല്ലാം പൊന്നാക്കി മലയാള സിനിമയിൽ തന്റേതായ ഇടം നിർമിച്ചെടുത്ത് സംവിധാന കലയുടെ അപാര സാധ്യതകൾ മലയാളിക്ക് സമ്മാനിക്കുന്ന മഹേഷ് നാരായൺ.
അദ്ദേഹത്തിന്റെ ഒരോ ഷോട്ടും യൗവ്വനത്തിൽ കണ്ട ഹോളിവുഡ് ചിത്രങ്ങൾ അനുസ്മരിപ്പിക്കും വിധം അദ്ഭുതമാണ് സമ്മാനിക്കുന്നത്. അതുകൊണ്ട് തന്നെ ഈ ചിത്രം മലയാള സിനിമയിൽ ചരിത്രമാകുമെന്നതിൽ തർക്കമില്ല. ഇതിനെല്ലാം നേതൃത്വം നൽകുന്ന ഞങ്ങൾ അടുത്ത സുഹൃത്തുക്കൾ സ്നേഹത്തോടെ വെള്ള മാലാഖയെന്ന് വിളിക്കുന്ന ആന്റോ ജോസഫ്. അത് മറ്റൊരു പുണ്യമാണ്. സുഹൃദ്ബന്ധങ്ങളെ ഇത്രമാത്രം ബഹുമാനിക്കുന്ന ആധരിക്കുന്ന ആന്റോ പ്രവർത്തിയിൽ ഒരു മാലാഖ തന്നെയാണ്.

ഷൂട്ടിനിടയിൽ മഴപോലെ പ്രകൃതിയുടെ എന്തെങ്കിലും തടസം മുന്നിൽ കണ്ടാൽ തൊട്ടടുത്ത ചർച്ചിലേക്ക് പോയി ദൈവത്തോട് മുട്ടിപ്പായി പ്രാർഥിക്കുന്ന കലയോടുള്ള അടങ്ങാത്ത ദാഹി. ആന്റോയും ദൈവവുമായുള്ള ഈ രസതന്ത്രം പലപ്പോഴും പ്രതികൂലം അനുകൂലമാകുന്നുവെന്നത് മറ്റൊരു രസതന്ത്രമായി മാറുന്നു. എന്തായാലും സിനിമയോടും ഏറ്റെടുക്കുന്ന ദൗത്യത്തോടും ഇത്രമാത്രം ആത്മാർഥത കാണിക്കുന്ന ആന്റോ ജോസഫെന്ന സുഹൃത്തിന്റെ കൈകളായി നിന്ന് ചരിത്രം കുറിക്കുന്ന മലയാള സിനിമയുടെ ഭാഗമാകാൻ എനിക്കും സാധിച്ചതിൽ അതിയായ അഭിമാനമുണ്ട്. നമുക്ക് കാത്തിരിക്കാം എല്ലാം ശുഭമാകട്ടെയെന്ന് പ്രാർഥിക്കാം. നന്ദി.’’–സലീമിന്റെ വാക്കുകൾ.

English Summary:
Mammootty & Mohanlal Reunite: Historic Malayalam Film Underway in Sri Lanka

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-mohanlal mo-entertainment-common-malayalammovienews 6gida2seq8ii503qai87kg4072 mo-entertainment-movie-mammootty f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie


Source link

Related Articles

Back to top button