ശബരിമലയിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ
തിരുവനന്തപുരം:ശബരിമല തീർത്ഥാടകരുടെ തിരക്ക് കൂടിയതോടെ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ.ഹൈദരാബാദിലെ മൗല അലി റെയിൽവേ സ്റ്റേഷനിൽ നിന്ന് കൊല്ലത്തേക്ക് കഴിഞ്ഞമാസം തുടങ്ങിയ സ്പെഷ്യൽ ( ട്രെയിൻ നമ്പർ 07143/07144)ഡിസംബർ 29വരെ നീട്ടി.മൗല അലിയിൽ നിന്ന് വെള്ളിയാഴ്ചകളിൽ 11.30ന് പുറപ്പെട്ട് പിറ്റേന്ന് രാത്രി 7 ന് കൊല്ലത്തെത്തി ഞായറാഴ്ചകളിൽ പുലർച്ചെ 2.30ന് മടങ്ങും.
ആന്ധ്രയിലെ മിച്ചിലിപട്ടണത്തുനിന്നും കഴിഞ്ഞ മാസം കൊല്ലത്തേക്ക് പ്രതിവാര സർവ്വീസ് തുടങ്ങിയ ശബരി സ്പെഷ്യൽ ( നമ്പർ 07145/07146) ഡിസംബർ 16വരെ നീട്ടി. മിച്ചിലിപട്ടണത്തിനിന്നും തിങ്കളാഴ്ചകളിൽ വൈകിട്ട് 3.15ന് പുറപ്പെട്ട് പിറ്റേന്ന് രാത്രി 9.30ന് കൊല്ലത്തെത്തും.കൊല്ലത്തുനിന്ന് ബുധനാഴ്ചകളിൽ പുലർച്ചെ 2.30ന് മടങ്ങും.
ഇതിന് പുറമെ മിച്ചിലിപട്ടണത്തുനിന്ന് തിങ്കളാഴ്ചകളിൽ ഉച്ചയ്ക്ക് 12ന് പുറപ്പെട്ട് വിജയവാഡ,ഗുണ്ടൂർ,നേരിഗുണ്ട,കാട്പാടി,കോയമ്പത്തൂർ വഴി കോട്ടയത്തും ചെങ്ങന്നൂരിലും നിറുത്തി കൊല്ലത്തെത്തുന്ന മറ്റൊരു സ്പെഷ്യൽ ട്രെയിൻ കൂടി ഇന്നലെ റെയിൽവേ പ്രഖ്യാപിച്ചു.ഇത് ഡിസംബർ 23,30ദിവസങ്ങളിൽ ഉച്ചയ്ക്ക് 12ന് പുറപ്പെട്ട് പിറ്റേന്ന് രാത്രി 9.30ന് കൊല്ലത്തെത്തും. 25, ജനുവരി 1 ദിവസങ്ങളിൽ പുലർച്ചെ 2.30നാണ് മടക്കം. ട്രെയിൻ നമ്പർ.07147/07148.
Source link