ട്രെയിൻ സീറ്റ് തർക്കം: യാത്രക്കാരനെ കുത്തിക്കൊന്നു; 16 വയസ്സുകാരനും സഹോദരനും പിടിയിൽ

ട്രെയിൻ സീറ്റ് തർക്കം: യാത്രക്കാരനെ കുത്തിക്കൊന്നു; 16 വയസ്സുകാരനും സഹോദരനും പിടിയിൽ – Mumbai Crime | Train Stabbing | Maharashtra Mumbai News Malayalam | Manorama Online | Manorama News
ട്രെയിൻ സീറ്റ് തർക്കം: യാത്രക്കാരനെ കുത്തിക്കൊന്നു; 16 വയസ്സുകാരനും സഹോദരനും പിടിയിൽ
മനോരമ ലേഖകൻ
Published: November 23 , 2024 08:47 AM IST
1 minute Read
പ്രതീകാത്മക ചിത്രം. (Photo – istockphoto / coldsnowstorm)
മുംബൈ∙ ലോക്കൽ ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ യാത്രക്കാരൻ കുത്തേറ്റു മരിച്ച കേസിൽ 16 വയസ്സുകാരൻ അറസ്റ്റിലായി. കഴിഞ്ഞയാഴ്ച ടിറ്റ്‌വാലയിൽനിന്ന് സിഎസ്എംടിയിലേക്കു പോകുന്ന ട്രെയിനിലുണ്ടായ തർക്കത്തിനിടെ മർദനമേറ്റതിനു പ്രതികാരമായി പിറ്റേന്നു സുഹൃത്തുക്കളെ കൂട്ടിയെത്തിയ കൗമാരക്കാരൻ, അങ്കുഷ് ഭഗവാൻ ഭലേറാവു എന്ന യാത്രക്കാരനെ കുത്തിവീഴ്ത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കണ്ടെത്തിയത്. തെളിവ് നശിപ്പിക്കാൻ സഹായിച്ചതിനു സഹോദരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ചോദ്യംചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതി, ആക്രമണത്തിനു ശേഷം തിരിച്ചറിയാതിരിക്കാനാണ് മുടി മുറിച്ചതെന്നും മൊഴി നൽകിയിട്ടുണ്ട്. പ്രതിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി.
English Summary:
A 16-year-old boy is arrested for fatally stabbing a passenger on a Mumbai local train after a dispute over a seat. The incident, captured on CCTV, highlights the growing concern of violence on public transport.
mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list 1j1jln9rfs05vjegd6lead5vj3 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-auto-trains mo-news-common-mumbainews
Source link