Live എക്സിറ്റ് പോളുകളിൽ പ്രതീക്ഷയർപ്പിച്ച് എൻഡിഎ; ജയം ഉറപ്പെന്ന വിശ്വാസത്തിൽ ഇന്ത്യാ മുന്നണി: എട്ടരയോടെ ആദ്യ ലീഡറിയാം
2024 തിരഞ്ഞെടുപ്പ് ഫലം | തെരഞ്ഞെടുപ്പ് ഫലങ്ങൾ | മഹാരാഷ്ട്ര | ജാർഖണ്ഡ് | നിയമസഭാ തിരഞ്ഞെടുപ്പ് ഫലം തത്സമയം | മലയാളം കൗണ്ടിംഗ് അപ്ഡേറ്റുകൾ | മലയാള മനോരമ ഓൺലൈൻ ന്യൂസ് – Maharashtra, Jharkhand Assembly Polls Counting Updates | Leads | Winners | Bypoll Election Results Live | Malayala Manorama Online News
ഓൺലൈൻ ഡെസ്ക്
Published: November 23 , 2024 06:59 AM IST
Updated: November 23, 2024 07:24 AM IST
1 minute Read
പ്രതീകാത്മക ചിത്രം, മനോരമ
മുംബൈ ∙ മഹാരാഷ്ട്ര, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ ജനഹിതം ഇന്നറിയാം. കേരളം ഉൾപ്പെടെ 15 സംസ്ഥാനങ്ങളിലെ 2 ലോക്സഭാ സീറ്റുകളിലേക്കും 48 നിയമസഭാ സീറ്റുകളിലേക്കും നടന്ന തിരഞ്ഞെടുപ്പുകളിലും വിധിയെഴുത്ത് ഇന്ന്. വോട്ടെണ്ണൽ 8 മുതൽ. അര മണിക്കൂറിനുള്ളിൽ ആദ്യ ലീഡ് അറിയാം.
മഹാരാഷ്ട്ര ആരു ഭരിക്കും? ബിജെപി മുന്നണിയായ മഹായുതി അധികാരത്തുടർച്ച നേടുമോ? അതോ, കോൺഗ്രസ് സഖ്യമായ മഹാ വികാസ് അഘാഡി ഭരണം പിടിക്കുമോ? മുന്നണികളെല്ലാം പ്രതീക്ഷയിലാണ്. 288 സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. മഹാരാഷ്ട്രയിൽ പ്രധാന നേതാക്കൾക്കെല്ലാം ഈ തിരഞ്ഞെടുപ്പ് നിർണായകമാണ്. തിരഞ്ഞെടുപ്പ് വിജയത്തിന്റെ അടിസ്ഥാനത്തിലാകും പലപാർട്ടികളുടേയും നിലനിൽപ്പ്. ഉപതിരഞ്ഞെടുപ്പു നടന്ന നാന്ദേഡ് ലോക്സഭാ മണ്ഡലത്തിലെ ഫലവും ഇന്നറിയാം.
ജാർഖണ്ഡിൽ 81 സീറ്റുകളിലാണ് മത്സരം. മുഖ്യമന്ത്രി ഹേമന്ത് സോറനിലാണ് ഇന്ത്യ സഖ്യത്തിന്റെ പ്രതീക്ഷ. ഭരണത്തുടർച്ചയുണ്ടാകുമെന്ന് മുന്നണി പ്രതീക്ഷിക്കുന്നു. ആദിവാസി മേഖലകളിൽ ഹേമന്ത് സോറന്റെ പിന്തുണയും ഭരണവിരുദ്ധ വികാരമില്ലാത്തതും പ്രതീക്ഷ വർധിപ്പിക്കുന്നു. ചംപയ് സോറനിലാണ് എൻഡിഎ മുന്നണിയുടെ പ്രതീക്ഷ. നഗരങ്ങളിലും ചെറുനഗരങ്ങളിലും മുൻതൂക്കം. ഒബിസി വോട്ട് ബാങ്കുകളിൽ ഇളക്കമില്ല.
യുപിയിൽ 9 നിയമസഭാ സീറ്റുകളിലാണ് ഉപതിരഞ്ഞെടുപ്പ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വിജയം അനിവാര്യമാണ്.
English Summary:
2024 തെരഞ്ഞെടുപ്പ് ഫലങ്ങൾ, മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം തത്സമയം, കൗണ്ടിംഗ് അപ്ഡേറ്റുകൾ, ലീഡുകൾ, വിജയികൾ. Stay updated with the 2024 election results, including the Maharashtra, and Jharkhand Assembly election results in real-time, counting updates, leads, and winners. Ilakshan Result. Thiranjedupp Varthakal. Visit Malayala Manorama Online News for the latest updates.
mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 552kmbmld2ojn181vta6jtop7k mo-politics-elections-jharkhand-lok-sabha-election-results-2024 mo-politics-elections-maharashtraassemblyelection2024
Source link