തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ പദ്ധതി ചെലവ് വെട്ടിക്കുറയ്ക്കാനുള്ള സർക്കാർ നിർദ്ദേശം നടപ്പാക്കുന്നതിന് രണ്ടാഴ്ച കൂടി സമയം അനുവദിച്ചു. നിലവിലുള്ള പദ്ധതികൾ പുന:ക്രമീകരിച്ച് നവംബർ 16നകം റിപ്പോർട്ട് നൽകാനായിരുന്നു നേരത്തെയുള്ള ഉത്തരവ്. ഇത് പൂർത്തിയാകാത്ത സാഹചര്യത്തിലാണ് 30വരെ സമയം നീട്ടി നൽകിയത്. ഉപതിരഞ്ഞെടുപ്പ് നടന്ന നിയമസഭാ,ലോക്സഭാ മണ്ഡലങ്ങളിൽ ഉൾപ്പെടുന്ന തദ്ദേശസ്ഥാപനങ്ങൾക്ക് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കഴിഞ്ഞ് പത്തുദിവസത്തിനകം പദ്ധതികളുടെ വെട്ടിക്കുറവ് നടത്തിയാൽ മതിയാകും.
Source link