INDIA

ക്രിസ്ത്യൻ സ്ഥാപനങ്ങളുടെ ഭരണത്തിനു കേന്ദ്രനിയമം വേണം: മദ്രാസ് ഹൈക്കോടതി

ക്രിസ്ത്യൻ സ്ഥാപനങ്ങളുടെ ഭരണത്തിനു കേന്ദ്രനിയമം വേണം: മദ്രാസ് ഹൈക്കോടതി – Christian institutions need central law for governance: Madras High Court | India News, Malayalam News | Manorama Online | Manorama News

ക്രിസ്ത്യൻ സ്ഥാപനങ്ങളുടെ ഭരണത്തിനു കേന്ദ്രനിയമം വേണം: മദ്രാസ് ഹൈക്കോടതി

മനോരമ ലേഖകൻ

Published: November 23 , 2024 02:47 AM IST

1 minute Read

മദ്രാസ് ഹൈക്കോടതി (ഫയൽ ചിത്രം)

ചെന്നൈ ∙ ദേവസ്വം, വഖഫ് ബോർഡുകൾക്കു സമാനമായി ക്രിസ്ത്യൻ സ്ഥാപനങ്ങളുടെ ഭരണത്തിനു കേന്ദ്രസർക്കാർ നിയമനിർമാണം നടത്തണമെന്നു മദ്രാസ് ഹൈക്കോടതി നിർദേശിച്ചു. ഒട്ടേറെ സ്ഥാപനങ്ങളിൽ ക്രമക്കേടുകൾ നടക്കുന്നതായി നിരീക്ഷിച്ചാണു നടപടി. ഒരു കേസിലെ വിധി കൊണ്ടു മാത്രം പ്രശ്നത്തിനു ശാശ്വത പരിഹാരമുണ്ടാകില്ലെന്നു നിരീക്ഷിച്ച ജസ്റ്റിസ് പി.വേൽമുരുഗനും ജസ്റ്റിസ് രാമകൃഷ്ണനും അടങ്ങുന്ന ബെഞ്ച്, ക്രമക്കേടുകൾ നിയന്ത്രിക്കാനുള്ള നിയമങ്ങൾ നിലവിലില്ലെന്നും ചൂണ്ടിക്കാട്ടി.

ക്രിസ്ത്യൻ സ്ഥാപനങ്ങളുടെ സ്വത്ത് അന്യാധീനപ്പെടാതിരിക്കാൻ ആവശ്യമായ ഭേദഗതികൾ റജിസ്ട്രേഷൻ നിയമത്തിൽ ഉൾപ്പെടുത്തണമെന്നും നിർദേശിച്ചു. തിരുനെൽവേലി തമിഴ് ബാപ്റ്റിസ്റ്റ് സൊസൈറ്റിയുടെ സ്വത്ത് എതിർവിഭാഗത്തിൽപെട്ട തമിഴ് ബാപ്റ്റിസ്റ്റ് മിഷൻ ചർച്ച് ട്രസ്റ്റ് കൈവശപ്പെടുത്തിയെന്ന കേസാണു കോടതി പരിഗണിച്ചത്.

English Summary:
Christian institutions need central law for governance: Madras High Court

mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-madrashighcourt 5cmpd16o7f3fb65o85jacbe2q3 mo-legislature-centralgovernment


Source link

Related Articles

Back to top button