തിരുവനന്തപുരം: എൽ.ഡി ക്ലാർക്ക് റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലായ് 31ന് അവസാനിക്കാനിരിക്കെ , പുതിയ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാൻ പി.എസ്.സി. 2025 ജനുവരി മുതൽ സാദ്ധ്യത പട്ടിക പ്രസിദ്ധീകരിക്കാനാണ് ശ്രമം നടക്കുന്നത്. മാർച്ചിനകം 14 ജില്ലകളിലെയും സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും. റിപ്പോർട്ട് ചെയ്തതും പ്രതീക്ഷിതവുമായ ഒഴിവുകൾ കണക്കാക്കി മെയിൻ ലിസ്റ്റിൽ ഉൾപ്പെടുത്തണ്ടവരുടെ എണ്ണം പി.എസ്.സി എടുത്തിട്ടുണ്ട്. അതിന് ആനുപാതിക എണ്ണം സപ്ലിമെന്ററി ലിസ്റ്റിലും ഉൾപ്പെടുത്തും. മൂല്യനിർണ്ണയം പൂർത്തിയായാലുടൻ ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ടവരുടെ എണ്ണത്തിനനുസരിച്ച് കട്ട്ഓഫ് മാർക്ക് തീരുമാനിക്കും.
സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിച്ചാൽ ഏപ്രിൽ, മേയ് മാസങ്ങളിലായി സർട്ടിഫിക്കറ്റ് പരിശോധന നടത്തും. സെപ്തംബറിനകം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുമെന്നാണ് പ്രതീക്ഷ.
ഒഴിവിന് ആനുപാതികമായേ ഉദ്യോഗാർത്ഥികളെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്താൻ സാദ്ധ്യതയുള്ളൂ. സമീപ കാലത്ത് ലിസ്റ്റുകളെല്ലാം പരമാവധി ചുരുക്കിയാണ് പ്രസിദ്ധീകരിക്കുന്നത്. ഇത്തവണ ഏഴ് ഘട്ടമായാണ് ക്ലാർക്ക് പരീക്ഷ നടന്നത്. 14 ജില്ലകൾക്കുമായി 6,61,466 പേർ പരീക്ഷയെഴുതിയിരുന്നു.
പി.എസ്.സി പ്രായോഗിക പരീക്ഷ
തിരുവനന്തപുരം: കേരള സംസ്ഥാന ജലഗതാഗത വകുപ്പിൽ ഫിറ്റർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 688/2023) തസ്തികയിലേക്ക് 26, 27, 28 തീയതികളിൽ തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐ യിൽ പ്രായോഗിക പരീക്ഷ നടത്തും.
അഭിമുഖം
വയനാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) തമിഴ് മീഡിയം (കാറ്റഗറി നമ്പർ 602/2022), ഹൈസ്കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) മലയാളം മീഡിയം (തസ്തിമാറ്റം മുഖേന) (കാറ്റഗറി നമ്പർ 412/2022), ഹൈസ്കൂൾ ടീച്ചർ (മാത്തമാറ്റിക്സ്) മലയാളം മീഡിയം (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 264/2023) തസ്തികകളിലേക്ക് 27 ന് പി.എസ്.സി വയനാട് ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.
കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ.പി സ്കൂൾ ടീച്ചർ (മലയാളം മീഡിയം) (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 591/2023) തസ്തികയിലേക്ക് 27 ന് പി.എസ്.സി കോഴിക്കോട് മേഖലാ ഓഫീസിൽ അഭിമുഖം നടത്തും.
തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (ഇംഗ്ലീഷ്) (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 701/2023) തസ്തികയിലേക്ക് 28 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
കാസർകോട് ജില്ലയിൽ ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 (മുസ്ലീം) (കാറ്റഗറി നമ്പർ 160/2023) തസ്തികയിലേക്ക് 28 ന് പി.എസ്.സി കോഴിക്കോട് ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.
ആർക്കിയോളജി വകുപ്പിൽ റിസർച്ച് അസിസ്റ്റന്റ് (ഫോക്ലോർ) (കാറ്റഗറി നമ്പർ 185/2023) തസ്തികയിലേക്ക് 29 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
Source link