INDIA

ആസാറാം ബാപ്പുവിന്റെ ഹർജിയിൽ ഗുജറാത്ത് സർക്കാരിന് നോട്ടിസ്

ആസാറാം ബാപ്പുവിന്റെ ഹർജിയിൽ ഗുജറാത്ത് സർക്കാരിന് നോട്ടിസ് – Supreme Court’s notice to Gujarat government on Asaram Bapu’s petition | India News, Malayalam News | Manorama Online | Manorama News

ആസാറാം ബാപ്പുവിന്റെ ഹർജിയിൽ ഗുജറാത്ത് സർക്കാരിന് നോട്ടിസ്

മനോരമ ലേഖകൻ

Published: November 23 , 2024 02:51 AM IST

Updated: November 22, 2024 08:56 PM IST

1 minute Read

അസാറാം ബാപ്പു. Photo: @Kshatriyadilip / Twitter

ന്യൂഡൽഹി ∙ പീഡനക്കേസിൽ ജീവപര്യന്തം തടവുശിക്ഷ വിധിച്ചതിനെതിരെ വിവാദ സന്യാസി ആസാറാം ബാപ്പു നൽകിയ ഹർജിയിൽ സുപ്രീം കോടതി ഗുജറാത്ത് സർക്കാരിനു നോട്ടിസ് അയച്ചു. 2013–ലെ പീഡനക്കേസിലാണ് ഗാന്ധിനഗർ ജില്ലാ കോടതി ആസാറാമിനെ ജീവപര്യന്തം തടവുശിക്ഷയ്ക്കു വിധിച്ചത്. ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി തള്ളി.

86–കാരനായ ആസാറാം ബാപ്പുവിന്റെ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി എയിംസ് നൽകിയ റിപ്പോർട്ട് കോടതിയുടെ പരിഗണനയിലുണ്ടെന്നു അഭിഭാഷകൻ ചൂണ്ടിക്കാട്ടി. തുടർന്നാണ്, റിപ്പോർട്ടും സർക്കാരിന്റെ മറുപടിയും പരിശോധിച്ചു തീരുമാനമെടുക്കുമെന്നു ബെഞ്ച് വ്യക്തമാക്കിയത്. 

English Summary:
Supreme Court’s notice to Gujarat government on Asaram Bapu’s petition

3fp1501448e1j2k5068jo09h4a mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-supremecourt mo-judiciary-gujarathighcourt mo-news-national-states-gujarat


Source link

Related Articles

Back to top button