കെ.എസ്.ആർ.ടി.സിയിൽ ഹിതപരിശോധന ഉടൻ
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ തൊഴിലാളി സംഘടനകളുടെ ഹിതപരിശോധന അടുത്തമാസമോ ജനുവരി ആദ്യമോ നടത്തും. അടുത്ത ആഴ്ച റിട്ടേണിംഗ് ഓഫീസറെ നിശ്ചിയിക്കും.
മൂന്നു വർഷമാണ് കാലാവധി. കഴിഞ്ഞ ജനുവരിയിൽ അവസാനിച്ചത് ജൂലായ് 29 വരെ നീട്ടുകയായിരുന്നു. അംഗീകാരം കിട്ടാൻ 15 ശതമാനം വോട്ട് നേടണം. ശമ്പളപരിഷ്‌കരണം ഉൾപ്പെടെ അംഗീകൃത സംഘടനകളുമായിട്ടാണ് ചർച്ച നടത്തുക.
2020 ഡിസംബർ 30ന് നടന്ന ഹിതപരിശോധനയിൽ കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷനും (സി.ഐ.ടി.യു), ഐ.എൻ.ടി.യു.സി സംഘടനകളുടെ കൂട്ടായ്മയായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷനും (ടി.ഡി.എഫ്) പുറമെ ബി.എം.എസ് നേതൃത്വത്തിലുള്ള ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘിനും അംഗീകാരം ലഭിച്ചു.
ആദ്യമായാണ് ബി.എം.എസിന് ഇവിടെ അഗീകാരം കിട്ടുന്നത്. ബി.എം.എസ് മുന്നേറ്റം ആവർത്തിക്കുമോ, മറ്റു രണ്ട് സംഘടനകൾക്കും വോട്ടുശതമാനം കൂടുമോ കുറയുമോ എന്നതിലാണ് ജീവനക്കാർക്ക് ആകാംക്ഷ. സി.ഐ.ടി.യുവിന്റെ വോട്ടു ശതമാനം 2016നേക്കാൾ കഴിഞ്ഞ തവണ കുറഞ്ഞിരുന്നു. സ്ഥാപനത്തിലെ ആദ്യസംഘടനായ എ.ഐ.ടി.യു.സി കഴിഞ്ഞ തവണ നാലാം സ്ഥാനത്തായിരുന്നു. നഷ്ടപ്പെട്ട അംഗീകാരം വീണ്ടെടുക്കാൻ ആവുമെന്ന വിശ്വസിത്തിലാണവർ.
വോട്ടിംഗ് ശതമാനം
2020ലും 2016ലും
സി.ഐ.ടി.യു: 35.24, 48.52
ടി.ഡി.എഫ്: 23.37, 27.01
ബി.എം.എസ്: 18.21, 8.00
Source link