റെസ്റ്റ് ഹൗസിലെ സീലിംഗ് ഇളകി വീണു, ഉദ്യോഗസ്ഥൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ആലപ്പുഴ: പൊതുമരാമത്ത് വകുപ്പ് റെസ്റ്റ് ഹൗസിലെ ടോയ്ലറ്റിന്റെ മേൽക്കൂരയുടെ സീലിംഗ് പൊളിഞ്ഞുവീണു. തിരുവനന്തപുരം ലീഗൽ മെട്രോളജി ജോയിന്റ് കൺട്രോളർ ഓഫീസിലെ ജൂനിയർ സൂപ്രണ്ട് ജി.ആർ.രാജീവ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റ് അനക്സ് ഒന്നിലെ വനിത ടോയ്ലറ്റിലെ പഴകിയ ക്ലോസറ്റ് തകർന്ന് ഉദ്യോഗസ്ഥയ്ക്ക് ഗുരുതരമായി പരിക്കേറ്റതിന് പിന്നാലെയുണ്ടായ സംഭവം ജീവനക്കാരെ ഞെട്ടിച്ചു.
November 23, 2024
Source link