മഹാരാഷ്ട്രയിൽ എംഎൽഎമാരെ ‘ഒളിപ്പിക്കാൻ’ ഇരു മുന്നണികളും; റിസോർട്ടുകൾ മുതൽ ഹെലികോപ്റ്റർ വരെ റെഡി
മഹാരാഷ്ട്രയിൽ എംഎൽഎമാരെ ‘ഒളിപ്പിക്കാൻ’ ഇരു മുന്നണികളും; റിസോർട്ടുകൾ മുതൽ ഹെലികോപ്റ്റർ വരെ റെഡി – Maha Vikas Aghadi decided to move MLAs to hotel as soon as results of Maharashtra assembly elections are out | India News, Malayalam News | Manorama Online | Manorama News
മഹാരാഷ്ട്രയിൽ എംഎൽഎമാരെ ‘ഒളിപ്പിക്കാൻ’ ഇരു മുന്നണികളും; റിസോർട്ടുകൾ മുതൽ ഹെലികോപ്റ്റർ വരെ റെഡി
ജെറി സെബാസ്റ്റ്യൻ
Published: November 23 , 2024 02:56 AM IST
1 minute Read
മുംബൈ ∙ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലമറിഞ്ഞാലുടൻ എംഎൽഎമാരെ ഹോട്ടലിലേക്കു മാറ്റാൻ കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയായ മഹാ വികാസ് അഘാഡി തീരുമാനിച്ചു. അശോക് ഗെലോട്ട്, ഭൂപേഷ് ബാഗേൽ, ജി. പരമേശ്വര എന്നിവരെ നിരീക്ഷകരായി കോൺഗ്രസ് ഹൈക്കമാൻഡ് നിയോഗിച്ചു. കുതിരക്കച്ചവടത്തിനുള്ള സാധ്യത മുന്നിൽക്കണ്ട് എല്ലാ പാർട്ടികളും ജാഗ്രതയിലാണ്. ബിജെപി മുന്നണിയായ മഹായുതി ഹെലികോപ്റ്ററുകൾ വരെ സജ്ജമാക്കി. 288 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് ഭൂരിപക്ഷത്തിന് 145 സീറ്റ് വേണം.
മുഖ്യമന്ത്രി ആരാകണമെന്നതു സംബന്ധിച്ചും ഇരുമുന്നണികളിലും തർക്കമുണ്ട്. എക്സിറ്റ് പോൾ ഫലങ്ങൾ ഏറെയും ബിജെപി, ശിവസേനാ (ഷിൻഡെ), എൻസിപി (അജിത്) വിഭാഗങ്ങൾ ഉൾപ്പെടുന്ന മഹായുതിക്ക് (എൻഡിഎ) ഭരണത്തുടർച്ച പ്രവചിക്കുന്നു. ഇതു യാഥാർഥ്യമായാൽ ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയാകാനാണു സാധ്യത. എന്നാൽ, നിലവിലെ മുഖ്യമന്ത്രിയും ശിവസേനാ ഷിൻഡെ വിഭാഗം നേതാവുമായ ഏക്നാഥ് ഷിൻഡെ വഴങ്ങിയില്ലെങ്കിൽ സ്ഥിതി മാറും.
English Summary:
Maha Vikas Aghadi decided to move MLAs to hotel as soon as results of Maharashtra assembly elections are out
mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 5mrfhmtv97gcf0ug46gimol364 jerry-sebastian mo-politics-parties-maha-vikas-aghadi-government mo-politics-elections-maharashtraassemblyelection2024 mo-news-national-states-maharashtra
Source link