വനിതാ സി.പി.ഒയുടെ കൊല: പ്രകോപനം കുടുംബ കോടതി കൗൺസിലിംഗിലെ തർക്കം

കണ്ണൂർ: വനിതാ ബറ്റാലിയൻ സി.പി.ഒ കരിവെള്ളൂർ പലിയേരി കൊവ്വലിലെ ദിവ്യശ്രീയുടെ(30) കൊലയ്ക്ക് പ്രകോപനമായത് കുടുംബ കോടതി കൗൺസിലിംഗി
നിടെ ഗാർഹികപീഡന വിവരങ്ങൾ പുറത്തുപറഞ്ഞതെന്ന് പ്രതിയായ ഭർത്താവ് രാജേഷിന്റെ മൊഴി. തന്റെ പക്കൽ നിന്ന് വാങ്ങിയ ഏഴ് ലക്ഷം രൂപ ധൂർത്തടിച്ചെന്ന് ദിവ്യശ്രീ പറഞ്ഞതിനെ ചൊല്ലി രാജേഷ് കൗൺസിലിംഗിനിടെ തർക്കിച്ചിരുന്നു.
വിവാഹമോചനവുമായി ബന്ധപ്പെട്ട് കോടതിയിൽ പോയി വന്ന ശേഷമാണ് പിന്തുടർന്നെത്തിയ രാജേഷ് ദിവ്യശ്രീയെ കൊലപ്പെടുത്തിയത്. ദിവ്യശ്രീയെ മർദ്ദിച്ചതിന് രാജേഷിനെതിരെ പയ്യന്നൂർ പൊലീസിൽ നേരത്തെ കേസുണ്ട്. നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കുന്ന രാജേഷ് മദ്യത്തിനും ലഹരി മരുന്നിനും അടിമയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഇന്നലെ പയ്യന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദിവ്യശ്രീയെ ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ വെട്ടേറ്റ പിതാവ് കെ.വാസുവിന്റെ നില ഗുരുതരമായി തുടരുകയാണ്. ദിവ്യശ്രീയുടെ മൃതദേഹം പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയ ദിവ്യശ്രീയുടെ മൃതദേഹം പയ്യന്നൂർ സഹകരണ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്. ഇന്ന് രാവിലെ പലിയേരിക്കൊവ്വൽ എ.വി.സ്മാരക വായനശാലയിലും വീട്ടിലും പൊതുദർശനത്തിന് ശേഷം കൂക്കാനം ജനകീയ ശ്മശാനത്തിൽ സംസ്‌കരിക്കും.
വെട്ടാനുപയോഗിച്ച വാൾ പുഴയിൽ നിന്ന് കണ്ടെടുത്തു.
ദിവ്യശ്രീയുടെ കൊലപാതകത്തിനു ഉപയോഗിച്ച വടിവാൾ പെരുമ്പപ്പുഴയിൽ നിന്ന് കണ്ടെടുത്തു. കസ്റ്റഡിയിലെടുത്ത രാജേഷുമായി പൊലീസ് ഇന്നലെ രാത്രി 8 മണിയോടെ നടത്തിയ തെളിവെടുപ്പിലാണ് വാൾ കണ്ടെത്തിയത്.വടിവാൾ വാങ്ങിയ കടയിലും പൊലീസ് പ്രതിയുമായി എത്തി തെളിവെടുത്തു. കൊലപാതകം നടന്ന വീട്ടിൽ ഫോറൻസിക് വിദഗ്ധർ ഇന്നലെ പരിശോധന നടത്തിയിരുന്നു. പ്രതിയെ ഇന്ന് തിരികെ മജിസ്‌ട്രേറ്റിന് മുമ്പിൽ ഹാജരാക്കും.
Source link