‘മൂന്നാം ലോകമഹായുദ്ധം തുടങ്ങിക്കഴിഞ്ഞു, ഉത്തരകൊറിയയും ചൈനയും യുദ്ധത്തിന്റെ ഭാഗം’


കീവ്: മൂന്നാം ലോകമഹായുദ്ധം തുടങ്ങിക്കഴിഞ്ഞുവെന്ന് യുക്രൈന്റെ മുന്‍ മിലിട്ടറി കമാന്‍ഡന്റ് മേധാവി വലേറി സലൂനി. ഒരു അവാര്‍ഡ് ചടങ്ങില്‍ സംസാരിക്കുന്നതിനിടെയായിരുന്നു മൂന്നാം ലോകമഹായുദ്ധം തുടങ്ങിക്കഴിഞ്ഞതായി വലേറി അഭിപ്രായപ്പെട്ടത്. ബ്രിട്ടണിലെ യുക്രൈന്റെ നയതന്ത്ര പ്രതിനിധിയായി പ്രവര്‍ത്തിക്കുകയാണ് നിലവില്‍ വലേറി. റഷ്യ-യുക്രൈന്‍ യുദ്ധം വ്യാപിക്കാനും രൂക്ഷമാവാനുമുള്ള പ്രധാന കാരണങ്ങളിലൊന്ന് യുദ്ധത്തിലെ റഷ്യന്‍ സഖ്യകക്ഷികളുടെ ഇടപെടലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. “ഉത്തര കൊറിയയില്‍ നിന്നുള്ള സൈനികര്‍ യുക്രൈന് മുന്നില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. റഷ്യയുടെ പക്കല്‍ ഇറാന്‍ കൈമാറിയ ഷഹേദ് ഡ്രോണുകളുണ്ട്. അതുപയോഗിച്ച് നൂറുകണക്കിന് പൗരന്മാരെ റഷ്യ ഇതിനോടകം യാതൊരു നാണവുമില്ലാതെ കൊന്നുകളഞ്ഞിരിക്കുന്നു. ഉത്തരകൊറിയന്‍ സൈന്യവും ചൈനീസ് ആയുധങ്ങളും യുദ്ധത്തിലേക്ക് സംഭാവന ചെയ്തുകൊണ്ടിരിക്കുന്നു”, വലേറി പറഞ്ഞു.


Source link

Exit mobile version