INDIA

‘മണിപ്പുരിലെ സ്ഥിതിഗതികൾ വികാരഭരിതമാക്കാൻ കോൺഗ്രസ് ശ്രമിക്കുന്നു; ഞെട്ടിപ്പിക്കുന്ന കാര്യം’

‘മണിപ്പുരിലെ സ്ഥിതിഗതികൾ വികാരഭരിതമാക്കാൻ കോൺഗ്രസ് ആവർത്തിച്ചുള്ള ശ്രമങ്ങൾ നടത്തുന്നു’ – BJP Blasts Congress Over Manipur Conflict, Cites Past Failures | Latest News | Manorama Online

‘മണിപ്പുരിലെ സ്ഥിതിഗതികൾ വികാരഭരിതമാക്കാൻ കോൺഗ്രസ് ശ്രമിക്കുന്നു; ഞെട്ടിപ്പിക്കുന്ന കാര്യം’

ഓൺലൈൻ ഡെസ്ക്

Published: November 22 , 2024 07:56 PM IST

1 minute Read

ജെ.പി.നഡ്ഡ (File Photo: J Suresh / Manorama)

ഇംഫാൽ∙ മണിപ്പുർ സംഘർഷത്തിൽ കോൺഗ്രസ് തെറ്റായതും രാഷ്ട്രീയ പ്രേരിതവുമായ വിവരണമാണ് മുന്നോട്ടു വയ്ക്കുന്നതെന്ന് ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ. മണിപ്പൂരിലെ പ്രാദേശിക പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ ഉണ്ടായ ദയനീയ പരാജയത്തിന്റെ പ്രതിഫലനങ്ങൾ ഇന്നും അനുഭവപ്പെടുന്നുണ്ടെന്നും നഡ്ഡ പറഞ്ഞു. മണിപ്പുർ വിഷയത്തിൽ രാഷ്ട്രപതിയുടെ ഇടപെടൽ ആവശ്യപ്പെട്ട് കത്തയച്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്കാണ് നഡ്ഡയുടെ മറുപടി.

‘‘മണിപ്പുരിലെ സ്ഥിതിഗതികൾ വികാരഭരിതമാക്കാൻ കോൺഗ്രസ് പാർട്ടി എങ്ങനെയാണ് ആവർത്തിച്ചുള്ള ശ്രമങ്ങൾ നടത്തുന്നത് എന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്. സംസ്ഥാനത്ത് സ്ഥിരതയും സമാധാനവും കൊണ്ടുവരാൻ നിലവിലെ ഭരണസംവിധാനം പ്രവർത്തിക്കുകയാണ്. ഇന്ത്യയിലേക്കുള്ള വിദേശ തീവ്രവാദികളുടെ അനധികൃത കുടിയേറ്റം കോൺഗ്രസ് സർക്കാരാണ് നിയമവിധേയമാക്കിയത്. അന്നത്തെ ആഭ്യന്തര മന്ത്രി പി.ചിദംബരം അവരുമായി കരാറുകളിൽ ഒപ്പുവച്ചത് ഖർഗെ മറന്നുവെന്ന് തോന്നുന്നു’’ – നഡ്ഡ പറഞ്ഞു.

കോൺഗ്രസ് സർക്കാരിനു കീഴിലുള്ള ഇന്ത്യയുടെ സുരക്ഷയുടെയും അഡ്മിനിസ്ട്രേറ്റീവ് പ്രോട്ടോക്കോളുകളുടെയും സമ്പൂർണ പരാജയമാണ് മണിപ്പുരിൽ കഠിനമായി നേടിയെടുത്ത സമാധാനം തകർക്കാനും അതിനെ അരാജകത്വത്തിന്റെ യുഗത്തിലേക്ക് പതിറ്റാണ്ടുകൾ പിന്നോട്ട് തള്ളാനും കാരണമായതെന്നും നഡ്ഡ ആരോപിച്ചു.

English Summary:
Manipur Clash- BJP President J.P. Nadda accuses Congress party politicizing Manipur conflict and ignoring their own past failures in the state.

mo-politics-leaders-jpnadda mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list 5oai5kr0a881llep9cfe46gnf3 mo-news-common-manipurunrest mo-news-world-countries-india-indianews


Source link

Related Articles

Back to top button