KERALAM

വഖഫ് ഭൂമി തർക്കം ; പ്രശ്നപരിഹാരത്തിന് സർക്കാർ ജുഡിഷ്യൽ കമ്മിഷനെ നിയമിക്കുന്നു

തിരുവനന്തപുരം : മുനമ്പം വഖഫ് ഭൂമി തർക്കം പരിഹരിക്കുന്നതിന് ജുഡിഷ്യൽ കമ്മിഷനെ നിയോഗിക്കാൻ സർക്കാർ തീരുമാനം. പ്രശ്നപരിഹാരത്തിനായി മുഖ്യമന്ത്രി ഇന്ന് വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. എല്ലാവശവും വിശദമായി പരിശോധിച്ചെന്ന് വ്യക്തമാക്കിയ സർ‌ക്കാർ സംഭവത്തിന്റെ ചരിത്ര പശ്ചാത്തലം,​ നിയമവശങ്ങൾ,​ ഹൈക്കോടതിയിലെ കേസുകൾ എന്നിവയും ചർച്ച ചെയ്തു.

ഭൂമിയിലുള്ള റവന്യു അവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് താമസക്കാർ സമരം ആരംഭിച്ചിരുന്നു. സമരം 43 ദിവസം പിന്നിടുമ്പോഴാണ് സർക്കാർ ഭാഗത്ത് നിന്നുള്ള നിർണായക നീക്കം,​ അതേസമയം ജുഡിഷ്യൽ കമ്മിഷനെ നിയോഗിക്കാനുള്ള സർക്കാർ തീരുമാനത്തിൽ നിരാശയെന്ന് സമരസമിതി വ്യക്തമാക്കി. സമരം 43 ദിവസം പിന്നിട്ടപ്പോഴാണ് സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുള്ള നിര്‍ണായക നീക്കം.


Source link

Related Articles

Back to top button