ജോര്‍ജിയ: പിറന്നാള്‍ ദിനത്തില്‍ അബദ്ധത്തില്‍ വെടിയുയര്‍ത്ത് ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു. 13-നാണ് അറ്റ്‌ലാന്റയിലുള്ള വീട്ടില്‍ വെച്ച് ആര്യന്‍ റെഡ്ഡിയെന്ന 23-കാരന്‍ മരണപ്പെട്ടത്. സുഹൃത്തുക്കളോടൊപ്പം പിറന്നാള്‍ ആഘോഷിക്കുന്നതിനിടെയിലാണ് ആര്യന്‍ തന്റെ തോക്ക് വൃത്തിയാക്കാന്‍ എടുത്തത്.വേട്ടയാടാന്‍ ഉപയോഗിക്കുന്ന തോക്ക് വൃത്തിയാക്കുന്നതിനിടെയില്‍ അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നു. വെടിയുണ്ട നെഞ്ചിലാണ് പതിച്ചതെന്ന് പോലീസ് പറഞ്ഞു. വെടിയൊച്ച കേട്ട് മറ്റൊരു മുറിയില്‍ നിന്ന് സുഹൃത്തുക്കള്‍ ആര്യന്റെ അടുത്തെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു.
Source link