ശബരിമലയിൽ തിരക്കേറി

ശബരിമല : മണ്ഡലകാല ആരംഭത്തിനു ശേഷം ആദ്യമായി ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് വർദ്ധിച്ചു. ഇന്നലെ വൈകിട്ട് മൂന്നിന് നടതുറക്കുമ്പോൾ ഭക്തരുടെ നീണ്ടനിര സന്നിധാനം ഫ്‌ളൈ ഓവറും താഴെ തിരുമുറ്റവും വലിയ നടപ്പന്തലും പിന്നിട്ട് ജ്യോതിർ നഗറിലേക്ക് നീണ്ടു. ഇന്നലെ രാത്രി 7 വരെ 64,​722 തീർത്ഥാടകർ വെർച്വൽ ക്യൂവിലൂടെ ദർശനം നടത്തി. വൈകിട്ട് സന്നിധാനത്ത് ദീപാരാധന നടക്കുമ്പോൾ തമിഴ് നാട് ദേവസ്വം മന്ത്രി പി.കെ.ശേഖർ ബാബു ദർശനം നടത്തി. രാത്രി 11ന് നട അടച്ചശേഷവും ഭക്തരെ പതിനെട്ടാം പടി കയറാൻ അനുവദിച്ചു.


Source link
Exit mobile version